എണ്ണ കുടിക്കുന്ന പലഹാരമായതു കൊണ്ടു പൂരിയെ മാറ്റിനിറുത്തണ്ട, ഈ രീതിയിൽ തയാറാക്കി നോക്കൂ... വളരെ പെർഫക്റ്റായി ബ്രേക്ഫാസ്റ്റിനു കഴിക്കാം.
ചേരുവകൾ
- ഗോതമ്പ് – 1/2 കിലോഗ്രാം
- എണ്ണ – 1 ലിറ്റർ
- വെള്ളം – 2 ഗ്ലാസ്
- ഉപ്പ് – 1 സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 2 ഗ്ലാസ് വെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് കലക്കി വയ്ക്കുക. ഗോതമ്പ് മാവിലേക്കു ഈ വെള്ളം കുറേശ്ശെ ഒഴിക്കുക. ഒപ്പം ഓയിലും ഒഴിച്ച് നല്ല മൃദുവായി കുഴച്ച് എടുക്കാം. കുഴച്ച മാവിൽ നിന്നും ചെറിയ ഉരുളകളാക്കി മാവ് എടുക്കുക. ചപ്പാത്തി പലകയിൽ വച്ചു പരത്തി എടുക്കാം. അതിനു ശേഷം വട്ടത്തിൽ മുറിച്ചെടുക്കുന്നതിനായി ഒരു പാത്രം ഉപയോഗിക്കാം. ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പരത്തി വച്ചിട്ടുള്ള മാവ് ഓരോന്നായി ഇട്ടു വറത്തു കോരാം.
Content Summary : How to make soft and crispy poori.