സോയ ബിരിയാണി, കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും

HIGHLIGHTS
  • നോൺ വെജ് ടേസ്റ്റിൽ ഒരു വെജ് ബിരിയാണി
soya-biryani
SHARE

നോൺ വെജ് ടേസ്റ്റിൽ ഒരു വെജ് ബിരിയാണി വീട്ടിലൊരുക്കാം.

ചേരുവകൾ

  • സോയ ചങ്ക്‌സ് -100 ഗ്രാം
  • ഗ്രീൻ പീസ് വേവിച്ചത് -1/2 കപ്പ്‌ 
  • വേവിച്ച ബസ്മതി അരി / കൈമ അരി  -100 ഗ്രാം
  • ഉള്ളി - 1 കപ്പ്‌
  • തക്കാളി - 1 കപ്പ്‌
  • തൈര് - 2 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
  • മുളക് പൊടി - 1.5 ടീസ്പൂൺ
  • ബിരിയാണി മസാല - 2 ടീസ്പൂൺ
  • നെയ്യ് - 3 ടേബിൾ സ്പൂൺ
  • മല്ലിയില - 3 ടേബിൾ സ്പൂൺ
  • പുതിനയില - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

സോയ ചങ്ക്‌സ് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ടു വേവിച്ചു പിഴിഞ്ഞെടുക്കുക. 

അതിലേക്കു ആവശ്യത്തിന് ഉപ്പും 1/2 ടീസ്പൂൺ മുളകുപൊടിയും 1/2 ടീസ്പൂൺ മല്ലിപ്പൊടിയും 1/2 ടീസ്പൂൺ ഗരം മസാലയും 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തു മാരിനേറ്റ് ചെയ്തു 10 മിനിറ്റ് വയ്ക്കുക. 10 മിനിറ്റിനു ശേഷം കുറച്ച് എണ്ണയിൽ വറുത്തെടുക്കാം.

ഒരു ചീനച്ചട്ടിയിൽ  കുറച്ചു നെയ്യ് ഒഴിച്ച് ഉള്ളി വഴറ്റുക. വഴറ്റി വരുമ്പോൾ 1 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ട് ഒന്ന് വഴറ്റുക. അതിലേക്കു തക്കാളിയും കുറച്ചു മല്ലിയിലയും പുതിന ഇലയും ഇട്ടു കൊടുത്തു വഴറ്റുക.

തക്കാളി വെന്തു സോഫ്റ്റായി വരുമ്പോൾ കുറച്ചു മഞ്ഞൾപ്പൊടിയും മുളകുപൊടിയും ബിരിയാണി മസാലയും തൈരും ചേർത്തു നന്നായി യോജിപ്പിക്കുക. വറത്തു വച്ച സോയ ചങ്ക്‌സും ഗ്രീൻ പീസും  കൂടി ചേർത്തു യോജിപ്പിച്ച് 5 മിനിറ്റ് വേവിക്കുക. അതിനു മുകളിലേക്കു വേവിച്ച ചോറ് ചേർത്തു കൊടുക്കാം. 

കുറച്ചു നാരങ്ങാ നീരും കൂടി മുകളിൽ തൂവുക. കുറച്ചു  മല്ലിയിലയും നെയ്യും കൂടി മുകളിൽ ഇട്ടു ചെറു തീയിൽ 10 മിനിറ്റോളം വേവിക്കുക. ആവി എല്ലായിടത്തും വരുമ്പോൾ യോജിപ്പിക്കാം, സോയ ബിരിയാണി തയാർ.

Content Summary : Soya chunks biryani recipe by Prabha.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS