ചോറിനു കൂട്ടാൻ രുചികരമായൊരു ചമ്മന്തി.
ചേരുവകൾ
- പാവയ്ക്ക – 1പൊടിയായി അരിഞ്ഞത്
- മുളകുപൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ഉപ്പ്
- വെള്ളം
- നല്ലെണ്ണ – 1 ടേബിൾ സ്പൂൺ
- കായം – 1/2 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ഉഴുന്നു പരിപ്പ് – 1 ടേബിൾ സ്പൂൺ
- ഉണക്ക മുളക് – 1
- കറിവേപ്പില
- പുളി – ഒരു നെല്ലിക്ക വലിപ്പത്തിൽ
- ശർക്കര – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്തു പാവയ്ക്ക വേവിക്കുക.
ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് കടുക് വറുത്ത ശേഷം വേവിച്ച പാവയ്ക്കയും പുളിവെള്ളവും ചേർത്ത് ഇളക്കുക.
വെള്ളം വറ്റി തുടങ്ങുമ്പോൾ കായപ്പൊടിയും ശർക്കരയും ചേർക്കുക. എണ്ണ തെളിയുമ്പോൾ ഓഫ് ചെയ്തു തണുത്തതിന് ശേഷം ഒരു കുപ്പിയിലാക്കാം.
Content Summary : Pavakka chammanthi recipe by Mamatha.