ADVERTISEMENT

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പുട്ട്. പുട്ടിൽ പല വെറൈറ്റി രുചികൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ പഴം മസാല പുട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ. പുട്ടും പഴവും എന്ന കോമ്പിനേഷനു പകരം അൽപം മധുരവും എരിവും ചേർന്ന പഴം മസാല പുട്ട്.

പഴം മസാലയ്ക്ക് ആവശ്യമായ ചേരുവകൾ:

  • അധികം പഴുക്കാത്ത നേന്ത്രപ്പഴം - 2 എണ്ണം
  • ഉപ്പ് - ആവശ്യത്തിന്
  • കുരുമുളകുപൊടി - ½ ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ½ + ½ ടീസ്പൂൺ
  • പച്ചമുളക് അരിഞ്ഞത് - 1 എണ്ണം
  • സവാള അരിഞ്ഞത് - 2 എണ്ണം
  • മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ
  • മല്ലിപ്പൊടി - ½ ടീസ്പൂൺ
  • ഗരംമസാലപ്പൊടി - ½ ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • ടൊമാറ്റോ സോസ് - 1 ടേബിൾസ്പൂൺ
  • വിനീഗർ - 1 ടീസ്പൂൺ
  • വെള്ളം - ¼ കപ്പ്
  • വെളിച്ചെണ്ണ - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം:

അധികം പഴുക്കാത്ത നേന്ത്രപ്പഴം കഷ്ണങ്ങളാക്കി ചെറുതായൊന്നു പുഴുങ്ങിയെടുക്കുക.

ഇതിലേക്കു കുറച്ച് ഉപ്പ്, കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയിട്ട് യോജിപ്പിക്കാം.

ഇനിയൊരു ഫ്രൈയിങ് പാൻ അടുപ്പത്തുവച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി നേന്ത്രപ്പഴം കഷണങ്ങൾ കുറഞ്ഞ തീയിൽ രണ്ടു മിനിറ്റ് ഫ്രൈ ചെയ്തെടുക്കാം.

ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതേ ഫ്രൈയിങ് പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് പച്ചമുളക് അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കാം.

ഇതിലേക്കു മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ വരെ വഴറ്റിയെടുക്കാം. ഇതിലേക്ക് ടൊമാറ്റോ സോസ്, വിനാഗിരി, അല്പം വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക.

ഇനി നേരത്തെ ഫ്രൈ ചെയ്തു വച്ച പഴം ഇതിലേക്കു ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുക്കാം. ഇനി പുട്ടുകുറ്റിയിൽ തേങ്ങ, പുട്ടുപൊടി, മസാല  ഇങ്ങനെ ഇടവിട്ട് നിറച്ച് പുട്ട് ആവി കയറ്റി എടുക്കാം.

Content Summary : Banana masala puttu recipe by Nimmy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com