പഴംപൊരി പൊങ്ങിവരും, എണ്ണ കുടിക്കില്ല

HIGHLIGHTS
  • നല്ല അടിപൊളി പഴംപൊരി ഉണ്ടാക്കാനുള്ള ടിപ്സ്
pazhampori
SHARE

പഴംപൊരി ഉണ്ടാക്കുമ്പോൾ ചിലപ്പോഴെങ്കിലും അത് കൂടുതൽ എണ്ണ കുടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടാവും. അതൊഴിവാക്കി നല്ല അടിപൊളി പഴംപൊരി ഉണ്ടാക്കാനുള്ള ടിപ്സ് എന്തൊക്കെയെന്നു നോക്കാം.

ചേരുവകൾ 

• പഴം -  2 എണ്ണം 
• മൈദ - 1/2 കപ്പ് 
• ഇഡ്ഡലി മാവ് / ദോശ മാവ്  - 1/4 കപ്പ് 
• വറുത്ത അരിപ്പൊടി  - 2 ടേബിൾസ്പൂൺ 
• പഞ്ചസാര - 2 ടേബിൾസ്പൂൺ 
• ഉപ്പ്  -  ഒരു നുള്ള് 
• വെള്ളം - 1/2 കപ്പ് 
• ഏലക്ക പൊടി  -  കാൽ ടീസ്പൂൺ 
• മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 
• ബേക്കിങ് സോഡ - ഒരു നുള്ള് 

തയാറാക്കുന്ന വിധം 

•പഴംപൊരി ഉണ്ടാകുന്നതിനു വേണ്ടി ആദ്യം 1/2 കപ്പ് മൈദ എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, 2 ടേബിൾസ്പൂൺ പഞ്ചസാര,  1/4 കപ്പ്  ഇഡ്ഡലി മാവ് / ദോശ മാവ്, 2 ടേബിൾസ്പൂൺ വറുത്ത അരിപ്പൊടി, കാൽ ടീസ്പൂൺ ബേക്കിങ് സോഡ, കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു യോജിപ്പിക്കുക. നല്ല നിറം ലഭിക്കാൻ വേണ്ടി ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർക്കാം. ശേഷം 1/2 കപ്പ്  വെള്ളം ഒഴിച്ചു കട്ടയില്ലാതെ നന്നായി മിക്സ്‌ ചെയ്ത് ശരിയാക്കുക. അധികം ലൂസോ എന്നാൽ കട്ടിയില്ലാത്തതുമായ മാവാണ് നമുക്ക് ആവശ്യം. 

•ഇതെല്ലാം നന്നായി യോജിപ്പിച്ച ശേഷം അടുപ്പത്ത് ഒരു പാൻ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. ആ സമയം കൊണ്ട്  പഴം നീളത്തിൽ മുറിച്ചു വയ്ക്കണം. എണ്ണ ചൂടാവുമ്പോൾ നീളത്തിൽ അരിഞ്ഞു വെച്ച പഴം ഓരോന്നെടുത്തു മാവിൽ മുക്കി എണ്ണയിലേക്കിടാം. 

•ഒരു ഭാഗം മൊരിഞ്ഞ ശേഷം മറിച്ചിടുക. രണ്ടു ഭാഗവും വെന്താൽ എടുത്ത് പാത്രത്തിലേക്കു മാറ്റാം. ചൂടോടെയോ തണുത്ത ശേഷമോ കഴിക്കാം. 

Content Summary : Pazhampori recipe by Deepthi

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS