കടുമാങ്ങാ അച്ചാറിലെ മാങ്ങകൊണ്ട് ഒരു കറി തയാറാക്കിയാലോ? മാങ്ങ അരച്ച് കലക്കി തയാറാക്കാവുന്ന വളരെ രുചികരമായ ഒരു കറി.
ചേരുവകൾ
- കടുകുമാങ്ങ -1 എണ്ണം
- ചോറ് - 1 കപ്പ്
- ചുവന്ന മുളക് - 3 എണ്ണം
- കറിവേപ്പില - 2 തണ്ട്
- മഞ്ഞൾപ്പൊടി - 1 സ്പൂൺ
- പുളി ഇല്ലാത്ത മോര് - 1 ഗ്ലാസ്
- ഉപ്പ് - 1/2 സ്പൂൺ
- എണ്ണ - 1 സ്പൂൺ
- കടുക് - 1 സ്പൂൺ
- ചുവന്ന മുളക് - 2 എണ്ണം
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് തേങ്ങ, മഞ്ഞൾപ്പൊടി, ചുവന്ന മുളക്, കടുകു മാങ്ങ അച്ചാറിട്ടത്, കറിവേപ്പില, എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു നന്നായി അരച്ചെടുക്കുക. ചീനച്ചട്ടി ചൂടാക്കി കടുകു പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് അതിനുശേഷം അരച്ചെടുത്തിട്ടുള്ള അരപ്പ് കൂടി ചേർത്തു കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ചതിനുശേഷം അതിലേക്കു പുളിയില്ലാത്ത മോരും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കാം.
Content Summary : Mango curry recipe by Asha.