എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ഹെൽത്തി ദോശ.
ചേരുവകൾ
- ഗോതമ്പുമാവ് -1.5 കപ്പ്
- ഓട്സ് - 1/2 കപ്പ്
- തേങ്ങ - 1/2 കപ്പ്
- ഉള്ളി - 1/2 കപ്പ്
- പച്ചമുളക് - 2 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില
തയാറാക്കുന്ന വിധം
- ഗോതമ്പു മാവും ഓട്സും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തു കലക്കി എടുക്കുക.
- 5 മിനിറ്റ് വച്ച ശേഷം മിക്സിയുടെ ബ്ലെൻഡറിൽ തേങ്ങയും ഉള്ളിയും പച്ചമുളകും കുറച്ചു കറിവേപ്പിലയും ചേർത്തു ചതച്ചെടുക്കുക. ഈ മിക്സിനെ കലക്കി വച്ച മാവിലേക്കു ചേർത്തു കൊടുക്കുക.
- ചൂടായ ദോശക്കല്ലിൽ മാവൊഴിച്ചു പരത്തി ചുട്ടെടുകാം. നല്ല രുചിയും ഗുണവുമുള്ള ദോശയാണിത്.
Content Summary : Wheat oats dosa recipe by Prabha.