ADVERTISEMENT

പഞ്ചസാര ചേർക്കാതെയും രുചിയോടെ കുടിക്കാവുന്ന ലെമൺ ടീ.

 

ചേരുവകൾ

  • വെള്ളം - 2 1/2 കപ്പ്
  • ഇഞ്ചി - 1/2 ഇഞ്ച് കഷണം ചതച്ചത്
  • കുരുമുളക് - 15 എണ്ണം ചതച്ചത്
  • പഞ്ചസാര - 2 ടീസ്പൂൺ
  • ഏലയ്ക്ക - 1
  • ചായപ്പൊടി - 1/2 ടീസ്പൂൺ
  • പുതിനയില
  • ചെറുനാരങ്ങ - 1

 

തയാറാക്കുന്ന വിധം

  • ഒരു സോസ് പാനിൽ, വെള്ളം, ചതച്ച കുരുമുളക്, ഇഞ്ചി എന്നിവ ചേർത്തു തിളപ്പിക്കുക.
  • പഞ്ചസാര ചേർത്തു 2 മിനിറ്റ് തിളപ്പിക്കുക. ചായപ്പൊടിയും ഏലയ്ക്കയും ചേർക്കുക.
  • 10 സെക്കൻഡ് തിളപ്പിക്കുക.
  • തീ അണച്ച് 2 മിനിറ്റ് അടച്ചു വയ്ക്കുക.
  • ചായയിൽ ഒരു നാരങ്ങയുടെ ജ്യൂസ് ചേർക്കുക.
  • വിളമ്പുന്ന കപ്പിലേക്കു പുതിന ഇലകൾ ചേർത്ത് അരിച്ചെടുത്ത ചായ ഒഴിക്കുക.
  • പഞ്ചസാര ചേർക്കാതെയും ചായ തയാറാക്കാം.

Content Summary : Lemon Tea is a refreshing tea where lemon juice is added in black or green tea.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com