ADVERTISEMENT

വളരെ പെട്ടെന്ന് തയാറാക്കാവുന്ന ബ്രേക്ഫാസ്റ്റാണ് പഴം നുറുക്ക്. വാഴപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, സി, ബി-6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എളുപ്പം ദഹിക്കുന്നതും നാരുകൾ കൂടുതലുള്ളതുമായ ഇവ മലബന്ധം തടയുകയും ദഹനത്തെ സഹായിക്കുകയും കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. പോഷക സമൃദ്ധമായ പ്രാതൽ കൂടിയാണ് പഴംനുറുക്ക്. വളരെ കുറച്ചു ചേരുവകൾ വച്ച് ഇത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ  

•നേന്ത്രപ്പഴം - 3 എണ്ണം
•ശർക്കര - 3 അച്ച്
•ചുക്ക് പൊടി - അര ടീസ്പൂൺ
•ഏലക്കാപൊടി - അര ടീസ്പൂൺ
•ജീരക പൊടി - അര ടീസ്പൂൺ
•നെയ്യ് - 1 ടീസ്പൂൺ
•ചിരകിയ തേങ്ങ - 1/4 കപ്പ്

തയാറാക്കുന്ന വിധം

•ഒരു പാത്രത്തിൽ കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര  ഉരുക്കി അരിച്ചു മാറ്റി വയ്ക്കുക.

•മറ്റൊരു ഫ്രൈയിങ് പാനിൽ കാൽ കപ്പ് വെള്ളം ഒഴിച്ച് പഴം വേവിച്ചെടുക്കുക. ഇതിലേക്കു നേരത്തെ ഉരുക്കി വച്ച ശർക്കരയും ചുക്ക്പൊടിയും ജീരകപ്പൊടിയും ഏലക്കാപ്പൊടിയും നെയ്യും ചിരകിയ തേങ്ങയും ചേർത്തു നന്നായി വരട്ടിയെടുക്കുക. ചൂടോടെ പപ്പടം കൂട്ടി കഴിക്കാം. 

Content Summary : Quick breakfast idea by Deepthi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com