വീണു കിട്ടുന്ന കുരുമുളകു വച്ച് പെട്ടെന്ന് തയാറാക്കാവുന്ന വിഭവം. ദഹനത്തിനും ആരോഗ്യത്തിനും വളരെ നല്ലത്. വളരെ കുറച്ച് ചേരുവകൾ കൊണ്ടു തയാറാക്കാം.
ചേരുവകൾ
- പച്ച കുരുമുളക് - 4-5 തണ്ട്
- ഉപ്പ് - 1 സ്പൂൺ
- തൈര് - 1 ബൗൾ
തയാറാക്കുന്ന വിധം
മൂക്കാത്ത ഇളം പച്ചക്കുരുമുളക് തണ്ടിൽ നിന്നും വേർപ്പെടുത്തി കഴുകുക. കഴുകുമ്പോൾ ചെള്ള് കുരുമുളക് പൊന്തി കിടക്കും അത് ഒഴിവാക്കാവുന്നതാണ്. ഇനി വൃത്തിയാക്കി കുരുമുളക് ഒന്ന് ചതച്ചെടുക്കുക. അതൊരു പാത്രത്തിലേക്കു മാറ്റി ഉപ്പും തൈരും ചേർത്തു യോജിപ്പിക്കുക. ചോറിന് കൂട്ടി കഴിക്കാവുന്ന നല്ല ഒരു വിഭവം തയാർ.
Content Summary : Green peppercorn chutney recipe by Midhila.