വാഴയില ജ്യൂസ് ചേർത്ത് ടേസ്റ്റി ദോശ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- വാഴയില - 250 ഗ്രാം
- ദോശ മാവ് (അരി, ഉഴുന്ന്, ഉലുവ ചേർത്ത് അരച്ച് 8 മണിക്കൂർ കഴിഞ്ഞു ഉപ്പ് ചേർത്ത് എടുത്ത മാവ് ) - 1 കപ്പ്
- ഇഞ്ചി - 1 സ്പൂൺ
- നല്ലെണ്ണ - 2 സ്പൂൺ / നെയ്യ്
തയാറാക്കുന്ന വിധം
വാഴയിലയും ഇഞ്ചിയും മിക്സിയുടെ ജാറിലേക്ക് എടുത്ത് ഒരു സ്പൂൺ വെള്ളം ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കുക. ശേഷം ഇതൊന്നു അരിച്ച് ജ്യൂസ് മാത്രമെടുത്തു ദോശമാവിലേക്കു ചേർക്കാം.
ചൂടായ ദോശകല്ലിലേക്ക് ഒഴിച്ച് പരത്തി നല്ലെണ്ണ ഒഴിച്ച് നന്നായി മൊരിയിച്ച് എടുക്കാം. പച്ച നിറത്തിൽ സൂപ്പർ ദോശയാണ്.
Content Summary : Banana leaf juice dosa recipe by Asha