പെട്ടെന്നു തോരൻ വേണമെങ്കിൽ മുരിങ്ങപ്പൂ തോരൻ; ഹെൽത്തി ചോയ്സ്

mullappoo-thoran-recipe
മുരിങ്ങപ്പൂ തോരൻ
SHARE

കാബേജ്, ബീറ്റ്റൂട്ട്, കോവയ്ക്ക, പാവയ്ക്ക.. .അങ്ങനെ സ്ഥിരം തോരനുകളോട് ഇടയ്ക്ക് ബൈ പറയാൻ തോന്നിയിട്ടുണ്ടോ? എങ്കിൽ ആരോഗ്യകരമായ മുരിങ്ങപ്പൂ തോരൻ പരീക്ഷിക്കാം

ചേരുവകൾ

മുരിങ്ങപ്പൂ - 250 ഗ്രാം

തേങ്ങ - 2 ടേബിൾ സ്പൂൺ

ചെറിയ ഉള്ളി - 5 എണ്ണം

പച്ച മുളക്,-2 എണ്ണം

കടുക് -1/2 ടീസ്പൂൺ

ചുവന്ന മുളക് - 2 എണ്ണം

ഉഴുന്നു പരിപ്പ്,-1 ടേബിൾ സ്പൂൺ

വെളിച്ചെണ്ണ -2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

കറി വേപ്പില - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മുരിങ്ങപ്പൂ നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിലേക്കു ചുവന്ന മുളക് പൊട്ടിച്ചതും ഉഴുന്ന് പരിപ്പും കറിവേപ്പിലയും ഇട്ടു ചൂടാക്കുക.ചൂടായി വരുമ്പോൾ മുരിങ്ങപ്പൂ ഇട്ടു കൊടുക്കുക. അതിലേക്കു കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ഇളക്കി ചേർത്ത് 5 മിനിറ്റു ചെറു തീയിൽ വേവിച്ചെടുക്കുക. മിക്സിയുടെ ജാറിൽ ചുവന്നുള്ളിയും തേങ്ങയും  പച്ചമുളകും കറി വേപ്പിലയും ചേർത്ത് ക്രഷ് ചെയ്തെടുക്കുക. മുരിങ്ങപ്പൂ വെന്തു വരുമ്പോൾ അതിലേക്കു ഈ കൂട്ട് ചേർത്ത് കൊടുത്തു രണ്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. തീ കെടുത്തുന്നതിനു മുമ്പായി കുറച്ചു വെളിച്ചെണ്ണ കൂടി തൂവി കൊടുക്കുക. മുരിങ്ങപ്പൂ തോരൻ റെഡി.

വിഡിയോ കാണാം

Content Summary - Readers Recipe - Muringapoo Thoran Recipe by Prabha

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS