ADVERTISEMENT

മാമ്പഴച്ചാറിൽ കുതിർത്ത നാടൻ അവൽ നനച്ചത് രുചിച്ചിട്ടുണ്ടോ? മാമ്പഴ മധുരത്തോടൊപ്പം ശർക്കരയും ചേരുമ്പോൾ നാവിൽ രുചിമേളം തീർക്കും. ബേക്കറി പലഹാരത്തിനു പകരമായി കഴിക്കാവുന്ന ഉഗ്രൻ സ്നാക് ഇതാ.

ചേരുവകൾ

അവൽ - അര കിലോ

പഴുത്ത മാങ്ങ - 2 എണ്ണം

തേങ്ങാ ചിരകിയത് -1 കപ്പ്‌

ശർക്കര - 200 ഗ്രാം

പാൽ -1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

പഴുത്ത മാങ്ങ തൊലി കളഞ്ഞ് മാംസളമായ ഭാഗം മാത്രം എടുത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒട്ടും വെള്ളം ചേർക്കാത്ത മാങ്ങയുടെ പൾപ്പ്, എടുത്തുവച്ചിരിക്കുന്ന അവലിലേക്ക് ഒഴിച്ചുകൊടുക്കുക. ഒപ്പം തേങ്ങയും ശർക്കരയും ചേർത്ത് പാലും ഒഴിച്ച് നന്നായി കൈകൊണ്ട് കുഴച്ചെടുക്കുക. ശേഷം ഇരുതു മിനിറ്റ് അടച്ചുവയ്ക്കുക

വിഡിയോ 

 

 

 

Content Summary : Nadan Mango Aval Nanachathu Recipe by Asha Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com