കവർ പാൽ ഒഴിച്ചു തയാറാക്കാം കുറുകിയ ഗ്രീൻ പീസ് കറി

Mail This Article
നല്ല കുറുകിയ ഗ്രീൻപീസ് കറി കവർപാൽ ചേർത്തു തയാറാക്കി എടുക്കാം. വളരെ ഹെൽത്തിയാണിത്, ചപ്പാത്തിയുടെ കൂടെയും ദോശയുടെ കൂടെയും വളരെ രുചികരമാണ്.
ചേരുവകൾ
- ഗ്രീൻ പീസ് - 200 ഗ്രാം
- പച്ചമുളക് - 2 എണ്ണം
- എണ്ണ - 3 സ്പൂൺ
- കടുക് - 1 സ്പൂൺ
- ചുവന്ന മുളക് - 3 എണ്ണം
- കറിവേപ്പില - 1 തണ്ട്
- ഉപ്പ് - 1 സ്പൂൺ
- മഞ്ഞൾപ്പൊടി - 1 സ്പൂൺ
- മുളകുപൊടി - 1/2 സ്പൂൺ
- കവർപ്പാൽ - 1 ഗ്ലാസ്സ്
- സവാള - 2 എണ്ണം
- തക്കാളി - 1 എണ്ണം
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ പൊട്ടിച്ച്, പച്ചമുളകും ഇഞ്ചി ചതച്ചതും ചേർത്തു നന്നായി വഴറ്റിയെടുക്കാം. സവാള ചെറുതായി അരിഞ്ഞതും തക്കാളി ചെറുതായിട്ട് അരിഞ്ഞതും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇതിലേക്കു ചേർക്കാം.
ശേഷം അതിലേക്കു ഗ്രീൻപീസ് ചേർത്തു കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ടു വേവിച്ചെടുക്കാം. ശേഷം ആവശ്യത്തിനു പച്ചമുളക് കീറിയതു ചേർത്തു കൊടുക്കാം. വീണ്ടും കുറച്ചു കറിവേപ്പില ചേർത്ത് എല്ലാം നന്നായി വെന്ത് കുറുകിയ ശേഷം അതിലേക്ക് ഒരു ഗ്ലാസ് പാൽ ചേർക്കാം. ചൂടായി കഴിയുമ്പോൾ ഉപയോഗിക്കാം.
Content Summary : Greenpeas curry recipe with breakfast.