ADVERTISEMENT

മധുരക്കിഴങ്ങു കൊണ്ടൊരു ചായ പലഹാരം, ഉഗ്രൻ സ്വാദിൽ വീട്ടിലൊരുക്കാം.

 

ചേരുവകൾ

  • മധുരക്കിഴങ്ങ് - 250 ഗ്രാം
  • അവൽ -1/2 കപ്പ്‌
  • ബ്രെഡ് പൊടിച്ചത് (ബ്രെഡ് ക്രബ്സ് ) - 1 കപ്പ്‌
  • ഉള്ളി - 1/2 കപ്പ്‌
  • പച്ചമുളക് -3 എണ്ണം
  • മല്ലിയില -1/4 കപ്പ്‌
  • മുളകുപൊടി - 1 ടീസ്പൂൺ
  • ജീരകപ്പൊടി - 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • അവൽ വെള്ളം ഒഴിച്ചു നന്നായി കഴുകി 10 മിനിറ്റ് അടച്ചു വയ്ക്കുക.
  • മധുരക്കഴിഞ്ഞ് വേവിച്ചു തൊലി കളഞ്ഞത് ഒട്ടും കട്ടയില്ലാതെ ഉടച്ചെടുക്കുക. 
  • അതിലേക്കു കുതിർത്ത അവിലും മറ്റു ചേരുവകളും ഉപ്പും ചേർത്തു വെള്ളമില്ലാതെ നന്നായി കുഴച്ചെടുക്കുക. 
  • ചെറിയ ഉരുളകളാക്കി അമർത്തി കട്ലറ്റ് ഷേപ്പ് ആക്കുക.
  • പാനിൽ കുറച്ച് എണ്ണ ഒഴിച്ച്  ചൂടാകുമ്പോൾ ടിക്കികൾ ഇട്ടു ഷാലോ ഫ്രൈ ചെയ്തെടുക്കാം.
  • മല്ലിയില ചട്ണി അല്ലെങ്കിൽ സോസിനൊപ്പം കഴിക്കാം.

Content Summary : Sweet potato tikki recipe by Prabha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com