ADVERTISEMENT

ആരോഗ്യഗുണങ്ങൾ ധാരാളമുള്ള  ഓട്സ് ഗോതമ്പു പുട്ട്, എല്ലാവർക്കും ഇഷ്ടപ്പെട്ട രുചിയിൽ വീട്ടിൽ തയാറാക്കാം.

 

ചേരുവകൾ

  • ഗോതമ്പു പൊടി -1 കപ്പ്‌
  • ഓട്സ് -1 കപ്പ്‌
  • തേങ്ങ -1/2 കപ്പ്‌
  • ഉപ്പ് - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം

ഓട്സ് ചീനച്ചട്ടിയിൽ ഇട്ടു ചെറു തീയിൽ വറുത്തെടുക്കുക. വറത്തു വരുമ്പോൾ ചൂടാറാൻ മാറ്റി വയ്ക്കുക. അതേ ചീനച്ചട്ടിയിൽ ഗോതമ്പു പൊടിയും വറുത്തെടുക്കുക. ഗോതമ്പു പൊടി തണുക്കുവാൻ വയ്ക്കുക.

 

രണ്ടും തണുത്ത ശേഷം  ആവശ്യത്തിന് ഉപ്പും കുറച്ചു തേങ്ങ ചിരകിയതും ആവശ്യത്തിന് വെള്ളവും  തളിച്ച് പുട്ട് പൊടി കട്ടയില്ലാതെ കുഴച്ചെടുക്കുക. 5 മിനിറ്റ് അടച്ചു വയ്ക്കുക. 5 മിനിറ്റിനു ശേഷം പുട്ടുകുറ്റിയിൽ തേങ്ങയും പുട്ടുപൊടിയും ഇട കലർത്തി  പുട്ട് ഉണ്ടാക്കി എടുക്കാം. നല്ല ടേസ്റ്റിയും ഹെൽത്തിയുമായ പുട്ട് തയാർ.

 

Content Summary :  Oats wheat puttu recipe by Prabha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com