കോക്കനട്ട് പുഡ്ഡിങ്, 3 ചേരുവകൾ മാത്രം

HIGHLIGHTS
  • ബേക്കിങ് ഇല്ലാതെ എളുപ്പത്തിൽ തയാറാക്കാം
coconut-pudding
SHARE

പാശ്ചാത്യ ലോകത്തു മധുരവും രുചികരവുമായ വിഭവങ്ങളെ വിവരിക്കാൻ പുഡ്ഡിങ് എന്ന വാക്ക് വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ചിരുന്നു. ഭക്ഷണ മേശയിൽ വിവിധ രുചിക്കൂട്ടുകൾ ഉണ്ടെങ്കിലും പുഡ്ഡിങ് മധുരത്തിലാണ് ആ വിരുന്നിന്റെ പൂർണ്ണത. ഡാർക്ക് ചോക്ലേറ്റ് പുഡ്ഡിങ്, ഓൾഡ് ഫാഷൻഡ് ടപ്പിയോക്ക പുഡ്ഡിങ്, സ്റ്റിക്കി ടോഫി റൈസ് പുഡ്ഡിങ് വിത്ത് കാരമൽ ക്രീം, ബേക്കഡ് പംപ്കിൻ പുഡ്ഡിങ്, റിബൺ പുഡ്ഡിങ് പൈ, ബനാന പുഡ്ഡിങ് എന്നിവയാണ് ചില ക്ലാസിക്ക് പുഡ്ഡിങ് രുചികൾ. വളരെ കുറച്ചു ചേരുവകൾ കൊണ്ടു തയാറാക്കാവുന്ന അതീവ രുചികരമായ ഒരു പുഡ്ഡിങ് രുചി പരിചയപ്പെടാം, ബേക്കിങ് ഇല്ലാതെ എളുപ്പത്തിൽ തയാറാക്കാം. മൂന്ന് ചേരുവകൾ മാത്രം.

ചേരുവകൾ

  • തേങ്ങ -1 എണ്ണം
  • പഞ്ചസാര-1/4 കപ്പ്
  • കോൺഫ്ലോർ-3 ടീസ്പൂൺ

തയാറാക്കുന്ന വിധം

തേങ്ങാ ചെറിയ കഷ്ണങ്ങളാക്കി അതിന്റെ പുറം ഭാഗത്തുള്ള മെറൂൺ കളർ ഭാഗം മുറിച്ചു മാറ്റി മിക്സിയിലിട്ട് അടിച്ചെടുക്കാം. ഇനി ഒരു അരിപ്പയിലേക്ക്  ഒഴിച്ച് പാൽ വേർതിരിച്ചെടുക്കാം. ഇതിൽ നിന്നും കാൽ കപ്പ് തേങ്ങാപ്പാൽ ഒരു ചെറിയ ബൗളിലേക്കു മാറ്റിവയ്ക്കാം. മാറ്റിവച്ച തേങ്ങാപ്പാലിലേക്കു മൂന്ന് ടീസ്പൂൺ കോൺഫ്ലോർ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു മാറ്റിവയ്ക്കാം. 

ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് അതിലേക്കു ബാക്കിയിരിക്കുന്ന തേങ്ങാപ്പാൽ ഒഴിച്ച് ചെറുതായി ചൂടാകുമ്പോൾ കാൽ കപ്പ് പഞ്ചസാര ചേർത്തു ചെറുതായി തിളച്ചു വരുമ്പോൾ കലക്കി വച്ചിരിക്കുന്ന കോൺഫ്ലവർ മിക്സ് ഒഴിച്ചു കുറുകി വരുമ്പോൾ ഒരു പുഡ്ഡിങ് ടിന്നിലേക്കു പകർന്നു കൊടുക്കാം. തണുത്തതിനുശേഷം രണ്ടു മണിക്കൂർ ഫ്രിജിൽ വച്ച് പുഡ്ഡിങ് സെറ്റ് ചെയ്ത് എടുക്കാം.

Content Summary : Easy coconut milk pudding recipe by Sheeba.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS