ADVERTISEMENT

മൂന്നു വ്യത്യസ്ത തരത്തിലുള്ള പച്ചക്കറികൾ ചെറുതായി അരിഞ്ഞെടുത്ത്, കളർഫുൾ തോരൻ തയാറാക്കിയാലോ. കാണാൻ മാത്രമല്ല കഴിക്കാനും പോഷക സമൃദ്ധം. പച്ചക്കറികളിൽവച്ച് ഏറ്റവും കൂടുതൽ ബീറ്റാകരോട്ടിൻ ഉള്ളതു കാരറ്റിലാണ്. പയർവർഗത്തിൽ പെട്ടതായതിനാൽ ബീൻസിൽ ഒട്ടും കൊഴുപ്പ് അടങ്ങിയിട്ടില്ല. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും ചെയ്യും. വിറ്റാമിൻ സി യുടെ കലവറയായ കാബേജിൽ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നീ പോഷകങ്ങളുമുണ്ട്. കാരറ്റ്, ബീൻസ്, കാബേജ് പച്ചക്കറികൾ ചേർത്തൊരു സൂപ്പർ രുചിക്കൂട്ട്.

ചേരുവകൾ

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
  • ചൂടുള്ള എണ്ണയിൽ കടുകു ചേർത്തു പൊട്ടി കഴിഞ്ഞാൽ ഇതിലേക്ക് ഉഴുന്നു പരിപ്പു ചേർത്ത് ഇളം തവിട്ടു നിറമാകുന്നതുവരെ വഴറ്റുക.
  • അരിഞ്ഞ ബീൻസും കാരറ്റും ചേർത്തു 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ വഴറ്റുക. 
  • ഇതിലേക്ക് അരിഞ്ഞ കാബേജ്, ഇഞ്ചി, പച്ചമുളക്, സവാള, തേങ്ങ, കറിവേപ്പില, ഉപ്പ് എന്നിവ ചേർക്കുക. 
  • നന്നായി ഇളക്കി,  മൂടി വച്ച് 2 മിനിറ്റ് വേവിക്കുക. 2 മിനിറ്റിനു ശേഷം അടപ്പു തുറന്നു തോരൻ വേകുന്നതു വരെ ഇടയ്ക്ക് ഇളക്കി കുറഞ്ഞ തീയിൽ വേവിക്കുക. അവസാനം ഒരു നുള്ള് ജീരകപ്പൊടി ചേർത്തു  യോജിപ്പിക്കുക. 
  • തീ അണയ്ക്കുക. രുചികരവും എളുപ്പമുള്ളതുമായ തോരൻ തയാറാണ്.

Content Summary : Many parents complain that their kids do not like eating vegetables. Check out this special recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com