സദ്യ ഒരുക്കുമ്പോൾ ഒഴിവാക്കാനാകാത്ത ഒന്നാണ് കിച്ചടി. ആരോഗ്യ ഗുണങ്ങളേറെയുള്ള പാവയ്ക്ക കൊണ്ട് ഒട്ടും കൈപ്പില്ലാതെ രുചികരമായ കിച്ചടി തയാറാക്കാം.
ചേരുവകൾ:
- പാവയ്ക്ക – 1
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- തേങ്ങ - 1 കപ്പ്
- കടുക് - 1 ടീസ്പൂൺ
- കാന്താരിമുളക് - 4-5 എണ്ണം
- തൈര് - ½ കപ്പ്
- വറ്റൽ മുളക് - 2-3 എണ്ണം
- ചുവന്നുള്ളി - 4-5 എണ്ണം ചതച്ചത്
- പച്ചമുളക് - ഒരെണ്ണം വട്ടത്തിൽ അരിഞ്ഞത്
- കറിവേപ്പില - ആവശ്യത്തിന്
- വെള്ളം - ½ കപ്പ്
തയാറാക്കുന്ന വിധം
പാവയ്ക്ക അരിഞ്ഞ് ഉപ്പ് തിരുമ്മി 20 മിനിറ്റു വയ്ക്കണം. അതിനുശേഷം കൈ കൊണ്ട് നന്നായി പിഴിഞ്ഞു ചൂടായ വെളിച്ചെണ്ണയിലിട്ടു ബ്രൗൺ നിറമാകുന്നതുവരെ വറുത്തുകോരി മാറ്റിവയ്ക്കാം.
തേങ്ങ, കടുക്, കാന്താരിമുളക്, തൈര് എന്നിവ മയത്തിൽ അരച്ചെടുക്കണം.
പാവയ്ക്ക വറുത്ത വെളിച്ചെണ്ണയിൽ തന്നെ കടുകിട്ട് പൊട്ടിച്ചശേഷം വറ്റൽ മുളക്, കറിവേപ്പില, ചുവന്നുള്ളി, പച്ചമുളക് എന്നിവ ചേർത്തു വഴറ്റിയെടുക്കാം. ഇതിലേക്ക് അരപ്പ് ചേർത്തശേഷം വെള്ളം ഒഴിച്ച് ഒന്ന് ചൂടായി കഴിഞ്ഞാൽ (തിളക്കേണ്ട ആവശ്യമില്ല) അതിലേക്കു വറുത്തു വച്ച പാവയ്ക്ക ഇട്ടു ഇളക്കി എടുക്കാം. രുചികരമായ കിച്ചടി തയാർ.
Content Summary : Pavakka kichadi, delicious side dish to have with rice.