ഊണിനൊപ്പം കോവയ്ക്ക മെഴുക്കുപുരട്ടി, ഇതിന്റെ രുചി വേറെ ലെവലാണ്. വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- കോവയ്ക്ക വട്ടത്തിൽ മുറിച്ചത്
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപ്പൊടി - 1 ടേബിൾസ്പൂൺ
- ചതച്ച മുളക് - 1 ടീസ്പൂൺ
- ചെറിയുള്ളി - 5 എണ്ണം
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- കറിവേപ്പില
തയാറാക്കുന്ന വിധം
ചെറുതായി മുറിച്ചുവച്ച കോവയ്ക്കയിൽ മസാലകൾ എല്ലാം ചേർത്തു കുറച്ചു സമയം മാറ്റിവയ്ക്കാം. ശേഷം ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ചു കടുകു പൊട്ടിച്ചതിനു ശേഷം ചേരുവകൾ എല്ലാം പുരട്ടി മാറ്റിവച്ച കോവയ്ക്ക ചേർത്തു ചെറുതീയിൽ വേവിച്ചെടുക്കാം, ആവശ്യത്തിനു വെള്ളം ചേർക്കാം. ഈ മെഴുക്കുപുരട്ടി മാത്രം മതി വയറുനിറയെ ചോറുണ്ണാൻ.
Content Summary : Kovakka stir fry recipe for lunch.