ഊണിനൊപ്പം പൊരിച്ചെടുത്ത അയലയും മോരുകറിയും ഉണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട.
ചേരുവകൾ
അയല - 2 എണ്ണം
ചെറിയഉള്ളി - 6 -7 എണ്ണം
പച്ച കുരുമുളക് - 1 ടേബിൾസ്പൂൺ
പെരുംജീരകം - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളകുപ്പൊടി - 1 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പകുതി നാരങ്ങയുടെ നീര് കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ ചെറിയുള്ളി, കുരുമുളക്, പെരുംജീരകം എന്നിവ ചതച്ചെടുക്കാം. ശേഷം മസാലപ്പൊടികളും ഉപ്പും കറിവേപ്പിലയും ഇഞ്ചിവെളുത്തുള്ളി പേസ്റ്റും നാരങ്ങാനീരും കുറച്ചു വെളിച്ചെണ്ണയും ചേർത്തു കുറച്ചു സമയം പുരട്ടി വയ്ക്കാം. കുറച്ച് വെളിച്ചെണ്ണ ചൂടാക്കി അതിൽ കറിവേപ്പില ചേർത്തു മീൻ പൊരിച്ചെടുക്കാം. നല്ല കിടു രുചിയുള്ള അയല പൊരിച്ചത് ഉണ്ടെങ്കിൽ ഊണ് കെങ്കേമം.
Content Summary : Mackerel, rich in omega 3 fatty acids, is a fleshy fish with a distinct flavour of its own.