സൂപ്പർ ടേസ്റ്റിൽ രാജ്മ കൊണ്ടൊരു പുലാവ്

HIGHLIGHTS
  • രാജ്മ പുലാവ്, അതീവ രുചികരമായി തയാറാക്കാം
rajma-pilaf
SHARE

വളരെ സ്വാദോടെ തയാറാക്കാവുന്ന രാജ്മ പുലാവ്, ഒന്നാന്തരം ടേസ്റ്റ്.

ചേരുവകൾ 

  • ബസ്മതി അരി  -1 കപ്പ്‌
  • ഏലക്ക - 3 എണ്ണം
  • വഴനയില -2 എണ്ണം
  • ഗ്രാമ്പു -3 എണ്ണം
  • ജാതി പത്രി -1 എണ്ണം
  • കറുവപട്ട -,2 ചെറിയ കഷ്ണം
  • വെളുത്തുള്ളി -8 എണ്ണം
  • ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ
  • പച്ചമുളക് -3 എണ്ണം
  • പുതിനയില -1/4 കപ്പ്‌
  • മല്ലിയില -1/4 കപ്പ്‌
  • നെയ്യ് -2 ടേബിൾസ്പൂൺ
  • ജീരകം -1 ടീസ്പൂൺ
  • ഉള്ളി -1 കപ്പ്‌
  • തക്കാളി -1കപ്പ്‌
  • കസൂരി മെത്തി - 2 ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി -1/8 ടീസ്പൂൺ
  • മുളക് പൊടി -1/2 ടീസ്പൂൺ
  • കാശ്മീരി മുളക് പൊടി -1/2 ടീസ്പൂൺ
  • മല്ലിപൊടി -1/2 ടീസ്പൂൺ
  • ഗരം മസാല -3/4 ടീസ്പൂൺ 
  • ജീരകപ്പൊടി, -1/4 ടീസ്പൂൺ 
  • രാജ്മ വേവിച്ചത് -1 കപ്പ്‌
  • വെണ്ണ -2 ടീസ്പൂൺ
  • നാരങ്ങ നീര്,- 2  ടീസ്പൂൺ 
  • ഉപ്പ് -ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ബസ്മതി അരി 10 മിനിറ്റ് കുതിർത്ത ശേഷം  ഏലയ്ക്ക, വഴനയില, കറുവാപ്പട്ട, ജാതിപത്രി, ഗ്രാമ്പു എന്നിവയും ആവശ്യത്തിന് ഉപ്പും ഇട്ടു വേവിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പുലാവിനു നല്ലൊരു രുചി ലഭിക്കും.

മിക്സിയുടെ ബ്ലെൻഡറിൽ വെളുത്തുള്ളിയും ഇഞ്ചിയും മല്ലിയിലയും പുതിനയും പച്ചമുളകും ചേർത്തു ചതച്ചെടുക്കുക.

ചീനച്ചട്ടിയിൽ നെയ്യൊഴിച്ചു ജീരകം പൊട്ടിക്കുക. ഉള്ളി ചേർത്തു നന്നായി വഴറ്റുക. വഴറ്റി വരുമ്പോൾ തക്കാളി ചേർത്തു വഴറ്റുക. തക്കാളി ഉടഞ്ഞു വരുമ്പോൾ ചതച്ചു വച്ച മസാല ചേർത്തു പച്ചമണം മാറുന്നതുവരെ വഴറ്റുക.

മഞ്ഞൾപ്പൊടിയും മറ്റു മസാലകളും ചേർത്തിളക്കുക. അതിലേക്കു വേവിച്ച രാജ്മ ചേർത്തു 5 മിനിറ്റ് അടച്ചു വച്ചു വേവിക്കുക. 5 മിനിറ്റിനു ശേഷം ചോറ് ചേർത്തിളക്കുക. മല്ലിയിലയും കുറച്ചു വെണ്ണയും മുകളിൽ ഇട്ടു 10 മിനിറ്റ് ചെറു തീയിൽ വേവിക്കുക. തൈര് കൊണ്ടുള്ള സലാഡിനും പപ്പടത്തിനും ഒപ്പം കഴിക്കാം.

Content Summary : Rajma pulao yummy variety rice recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS