ചൂടിൽ സംഭാരം ഒരു നല്ല ദാഹശമനിയാണ്. ഇരുമ്പൻ പുളി ചേർത്ത് ഉണ്ടാക്കിയ സംഭാരം രുചി മാത്രമല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു.
ചേരുവകൾ
- മോര് – ½ ഗ്ലാസ്
- വെള്ളം - 1 ഗ്ലാസ്
- ഇരുമ്പൻ പുളി – 2 എണ്ണം
- പച്ചമുളക് - 1 – 2 എണ്ണം
- കറിവേപ്പില - 8 – 10 എണ്ണം
- ഇഞ്ചി – ½ ഇഞ്ച് കഷ്ണം
- ഉപ്പ് – ½ ടീ സ്പൂൺ
തയാറാക്കുന്ന വിധം
കഷ്ണങ്ങളാക്കി മുറിച്ച ഇരുമ്പൻ പുളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ് എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് അരച്ച് എടുക്കുക. അതിലേക്കു മോരു ചേർത്ത് ഒന്ന് കൂടെ മിക്സിയിൽ യോജിപ്പിച്ചെടുക്കുക. അതിലേക്കു വെള്ളം ചേർത്താൽ ഇരുമ്പൻ പുളി സംഭാരം തയാർ.
Content Summary : Spiced buttermilk, special summar drink.