ADVERTISEMENT

പലഹാരങ്ങൾ ധാരാളമുണ്ടെങ്കിലും മലയാളിക്കു പൊറോട്ടയോടുള്ള ഇഷ്ടം ഒന്നു വേറെ തന്നെയാണ്. തയ്യാറാക്കാനുള്ള ബുദ്ധിമുട്ടു കാരണം മിക്ക ആളുകളും പൊറോട്ട കടയിൽ നിന്നും വാങ്ങി കഴിക്കാറാണ് പതിവ്. വെറും ഒരു മിനിറ്റിനുള്ളിൽ പൊറോട്ടക്കുള്ള മാവ് മിക്സിയിൽ കുഴച്ചെടുക്കാം.

 

ചേരുവകൾ

  • മൈദ - രണ്ടര കപ്പ്
  • മുട്ട - ഒന്ന്
  • വെള്ളം - മുക്കാൽ കപ്പ്
  • ഉപ്പ് - ഒരു ടീസ്പൂൺ
  • ബേക്കിങ് സോഡ - കാൽ ടീസ്പൂൺ
  • എണ്ണ - 3 ടേബിൾ സ്പൂൺ
  • ഉരുക്കിയ ബട്ടർ - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഈ  അളവിൽ നിന്നും 7 പൊറോട്ട ഉണ്ടാക്കിയെടുക്കാം. രണ്ടുതവണയായി വേണം മിക്സിയിൽ മാവ് കുഴച്ചെടുക്കാൻ.(കുറഞ്ഞത് 750 വാട്സ് എങ്കിലും ഉള്ള മിക്സി വേണം മാവ് കുഴയ്ക്കാനായി എടുക്കാൻ). മുട്ട പൊട്ടിച്ച് ഒരു കപ്പിലേക്ക് ഒഴിക്കുക. ബാക്കി വെള്ളം കൂടി ഒഴിച്ച് ഒരു കപ്പ് അളവ് ആക്കുക. വെള്ളവും മുട്ടയും കൂടി നന്നായി ബീറ്റ് ചെയ്തു മാറ്റിവയ്ക്കുക. വെജിറ്റേറിയൻസ് മുട്ട ഒഴിവാക്കി ഒരു കപ്പ് വെള്ളം മാത്രം എടുത്താൽ മതി.

മിക്സിയുടെ ജാറിലേക്ക് ഇതിൽ നിന്നും അരക്കപ്പ് ഒഴിക്കുക. ഒന്നേകാൽ കപ്പ് മൈദ, അര ടീസ്പൂൺ ഉപ്പ്, ഒരു നുള്ള് ബേക്കിങ് സോഡ, ഒരു ടേബിൾ സ്പൂൺ എണ്ണ ഇത്രയും ചേർക്കുക. ജാർ അടച്ചതിനു ശേഷം പൾസ് ബട്ടൺ അമർത്തുക. ഓരോ സെക്കന്റ് ഇടവേളകളിൽ നിർത്തി നിർത്തി വേണം അമർത്താൻ. ഏകദേശം 30- 40 സെക്കൻഡ് കൊണ്ടു മാവ് നന്നായി കുഴഞ്ഞു കിട്ടും.ബാക്കിയുള്ള മാവും ഇതുപോലെ കുഴച്ചതിനുശേഷം ഒന്നിച്ചാക്കി ഒരു പാത്രത്തിലേക്കു മാറ്റുക. അല്പം എണ്ണ തടവിയതിനുശേഷം അടച്ചുവച്ച് 20 മിനിറ്റ് മാറ്റിവയ്ക്കുക.

ചിലിയൻ വൈൻ ആദ്യമായി രുചിച്ചപ്പോൾ കുറേ നേരത്തേക്കു പുഞ്ചിരി നിർത്താൻ പറ്റിയില്ല!

കൈകൊണ്ട് കുഴയ്ക്കുന്നതിലും നല്ല സോഫ്റ്റ് ആണ് ഈ രീതിയിൽ മാവ് കുഴച്ചെടുക്കുമ്പോൾ. ഈ മാവ് അല്പം എണ്ണ കൂടി തടവി 7 ഉരുളകളാക്കി വയ്ക്കുക. ചപ്പാത്തി പലകയിലും ചപ്പാത്തി തടിയിലും എണ്ണ നന്നായി പുരട്ടുക. തയ്യാറാക്കിയ ഉരുള വച്ചതിനുശേഷം പറ്റുന്ന അത്രയും വലുപ്പത്തിൽ പരത്തിയെടുക്കുക. ഇതിലേക്ക് ഉരുക്കിയ ബട്ടർ പുരട്ടുക. അല്പം ഗോതമ്പുപൊടി കൂടി വിതറിയതിനുശേഷം ഒരു കത്തികൊണ്ടു നീളത്തിൽ കനം കുറച്ചു  ചെറിയ സ്ട്രിപ്പുകൾ ആക്കി മുറിക്കുക. എല്ലാം കൂടി ഒന്നിച്ചാക്കി നീളത്തിൽ എടുത്ത് ചുറ്റി പൊറോട്ടയുടെ ഷേപ്പിൽ ആക്കുക. എല്ലാ ഉരുളയും ഇങ്ങനെ ആക്കിയതിനു ശേഷം കൈ കൊണ്ടോ തടി കൊണ്ടോ പരത്തി ചൂടായ ദോശക്കല്ലിൽ തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കാം.

 

Content Summary : Parotta making easy method recipe by Ganga.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com