ADVERTISEMENT

വളരെ രുചികരമായ ഒരു അച്ചാറാണ് ഗുജറാത്തി ഗോർക്കേരി, കുറേനാൾ കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം.

 

ചേരുവകൾ

  • പച്ചമാങ്ങ - 1 എണ്ണം
  • കടുക് - 1 സ്പൂൺ 
  • ഉലുവ - 1 സ്പൂൺ 
  • എള്ള് - 1 സ്പൂൺ 
  • ശർക്കര - സ്പൂൺ 
  • ഉപ്പ്  - 1 സ്പൂൺ 
  • മുളകുപൊടി - 1 സ്പൂൺ 
  • കശ്മീരി മുളകുപൊടി - 1 സ്പൂൺ 
  • എണ്ണ - 3 സ്പൂൺ 
  • വെള്ളം - 1/2 ഗ്ലാസ് 
  • കായപ്പൊടി  - 1/2 സ്പൂൺ

 

തയാറാക്കുന്ന വിധം

പച്ചമാങ്ങ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഒരു ചീന ചട്ടിയിൽ കടുക്, ഉലുവ, എള്ള് കുറച്ചു മുളകുപൊടി എന്നിവ നന്നായി വറുത്ത ശേഷം പൊടിച്ചെടുക്കുക. ഫ്രൈയിങ് പാനിലേക്കു ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുത്ത് ഈ പൊടി ചേർക്കാം. ശേഷം കശ്മീരി മുളകുപൊടിയും എരിവുള്ള മുളകുപൊടിയും ആവശ്യത്തിന് ഉപ്പും അതുപോലെ പച്ചമാങ്ങ അരിഞ്ഞതും കൂടി ചേർത്തു കൊടുത്തു കുറച്ചു വെള്ളവും ചേർത്തു നന്നായി വേവിച്ചെടുക്കുക. അതിനുശേഷം ഇതിലേക്കു ശർക്കരപ്പാനി കൂടി ചേർത്തു നന്നായി വേവിച്ചു കുറുക്കി ഉപ്പും കായപ്പൊടിയും ചേർത്ത് എടുക്കാം.

 

Content Summary : Gorkeri, Mango pickle recipe from Gujarat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com