പ്രഷർ കുക്കറിൽ രുചിയൂറും കടലക്കറി, സമയം ലാഭിക്കാം...

HIGHLIGHTS
 • അടിപൊളി ടേസ്റ്റിലൊരുക്കാം സൂപ്പർ കടലക്കറി
kadala-curry
SHARE

അടിപൊളി ടേസ്റ്റിലൊരുക്കാം സൂപ്പർ കടലക്കറി, പ്രഭാത ഭക്ഷണത്തിനുള്ള വിഭവങ്ങൾക്കൊപ്പം കൂട്ടാം.

ചേരുവകൾ

 • കടല കുതിർത്തത് - 1 കപ്പ്‌ 
 • ഇഞ്ചി - 2 ടീസ്പൂൺ
 • വെളുത്തുള്ളി - 5 എണ്ണം
 • തക്കാളി - 1 കപ്പ്‌
 • അണ്ടിപരിപ്പ് - 8 എണ്ണം
 • തേങ്ങ - 3 ടേബിൾ സ്പൂൺ
 • പെരുംജീരകം - 1/2 ടീസ്പൂൺ
 • ജീരകം - 1/2 ടീസ്പൂൺ
 • കുരുമുളക് - 1/2 ടീസ്പൂൺ
 • എണ്ണ - 2 ടേബിൾ സ്പൂൺ
 • കറുവ പട്ട - 2 കഷ്ണം
 • വഴനയില - 2 എണ്ണം
 • ഏലക്ക - 2 എണ്ണം
 • ഗ്രാമ്പു - 3 എണ്ണം
 • ഉള്ളി - 1 കപ്പ്‌
 • പച്ചമുളക് - 3 എണ്ണം
 • മല്ലിയില - 1/4 കപ്പ്‌ 
 • മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
 • മുളകുപൊടി - 1 ടീസ്പൂൺ
 • കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ
 • മല്ലിപ്പൊടി - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

 • ഇഞ്ചി, വെളുത്തുള്ളി, തക്കാളി, അണ്ടിപ്പരിപ്പ്, തേങ്ങാ, പെരുഞ്ചീരകം, കുരുമുളക് എന്നിവ മിക്സിയുടെ ജാറിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
 • പ്രഷർകുക്കറിൽ എണ്ണ ചേർത്തു പട്ട, ഗ്രാമ്പു, ഏലക്ക, വഴനയില എന്നിവ ചേർത്ത് ഒന്ന് ചൂടാക്കുക. 
 • ചെറുതായി അരിഞ്ഞുവച്ച ഉള്ളിയും പച്ചമുളകും ചേർത്തു വഴറ്റിയെടുക്കുക. 
 • വഴറ്റി വരുമ്പോൾ മല്ലിയില കൂടി ചേർത്തു നന്നായി ഒന്നു വഴറ്റുക. 
 • മസാലയുടെ കൂട്ടുകൂടി ചേർത്തു  വഴറ്റുക. 
 • മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു കൊടുക്കുക. 
 • കുതിർത്ത കടല കൂടി ചേർത്തു 2 മിനിറ്റ്  ഇളക്കുക. 

ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തു കൊടുത്തു 4 മുതൽ 5 വിസിൽ വരെ വേവിക്കാം. ചെറുതീയിൽ വേണം വിസിൽ വരുത്തുവാൻ. പ്രഷർ പോയ ശേഷം തുറക്കുക. മല്ലിയില മുകളിൽ തൂവി കൊടുക്കാം. രുചിയൂറും കടലക്കറി തയ്യാർ.

Content Summary : Enjoy the hot Bengal gram curry with breakfast.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA