500 വർഷം പഴക്കമുള്ള മസാലക്കൂട്ട്, കേടാകാതെ ഇത്രയും നാൾ!

HIGHLIGHTS
  • ഡബ്ബ മാത്രമല്ല! അതിനുള്ളിൽ ശ്രദ്ധാപൂർവ്വം സൂക്ഷിച്ചിരുന്ന മസാലക്കൂട്ടുകളുടെ ലായനിയും കേടാകാതെ കണ്ടു കിട്ടിയിട്ടുണ്ട്.
spices
Representative image credit : yavana / shutterstock
SHARE

മസാലക്കൂട്ടുകൾ ഇട്ടു വയ്ക്കുന്ന, ആകർഷകമായ രീതിയിൽ  രൂപകല്പന ചെയ്ത പ്രത്യേക  ഡബ്ബകൾ പലപ്പോഴും നമ്മുടെ അടുക്കളകളിൽ കാണാറുണ്ട്. ഇവയിൽ  ചിലതൊക്കെ തലമുറകളായി കൈമാറ്റം ചെയ്തു കിട്ടാറുള്ളതുമാണ്. നിങ്ങൾ കണ്ടിട്ടുള്ള ഇത്തരം ഡബ്ബകൾക്കൊക്കെ  ശരാശരി എത്ര വർഷം പഴക്കം  കാണും? പത്ത്..? ഇരുപത്? കൂടിപ്പോയാൽ ഒരു 50 വർഷം...അല്ലേ...? എന്നാൽ  500 വർഷത്തിലേറെ പഴക്കമുള്ള ഒരു മസാല ഡബ്ബ കണ്ടുകിട്ടിയതായി  റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം  റിപ്പോർട്ട് ചെയ്തിരുന്നു!

ഞെട്ടാൻ വരട്ടെ, ബാക്കികൂടി കേട്ടിട്ട് ഞെട്ടിക്കോ. ഡബ്ബ മാത്രമല്ല! അതിനുള്ളിൽ  ശ്രദ്ധാപൂർവ്വം സൂക്ഷിച്ചിരുന്ന മസാലക്കൂട്ടുകളുടെ ലായനിയും കേടാകാതെ കണ്ടു കിട്ടിയിട്ടുണ്ട്. ലാൻഡ് സർവകലാശാല നേതൃത്വം നൽകുന്ന ഗവേഷണ സംഘമാണ്‌ മസാല മണക്കുന്ന ഈ 'നിധി' കണ്ടെത്തിയത്...!

സ്വീഡന്റെ ബാൾട്ടിക്ക്  തീരത്തു  500 ലേറെ വർഷം മുൻപു മുങ്ങിപ്പോയ, ഒരു കപ്പലിലിൽ നിന്നാണ് ഈ നിധി അവർ കണ്ടെടുത്തത്. ഹാൻസ് രാജവംശത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന  ഈ കപ്പൽ തീപിടുത്തത്തെ  തുടർന്നു നശിച്ചുപോയതായാണ് കരുതപ്പെടുന്നത്. ബാൾട്ടിക്ക് സമുദ്രത്തിന്റെ മാത്രം പ്രത്യേകതയായ കുറഞ്ഞ താപനില, ലവണാംശം, ഓക്സിജൻ എന്നിവ മൂലമാണ് അഞ്ചു നൂറ്റാണ്ടിലേറെയായി ഈ മസാലക്കൂട്ടുകൾ നശിച്ചു പോകാതെ ഇരുന്നത്. അതൊക്കെ അവിടെ നിൽക്കട്ടെ, റോയിറ്റേഴ്‌സ്  തങ്ങളുടെ ഔദ്യോഗിക ഹാൻഡിലിൽ പങ്കുവെച്ച ഈ ട്വീറ്റിന് താഴെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. ചിലർക്ക് അത്ഭുതം എങ്ങനെ ഇത്രനാൾ ഇതൊക്കെ കേടുകൂടാതെ ഇരുന്നു എന്നതിലാണ്.

സുഗന്ധ വ്യഞ്ജനങ്ങൾ  സൂക്ഷിച്ചിരുന്ന ചിത്രത്തിലെ  ജാറിനും ആരാധകർ ഏറെയാണ്. ഇത്ര മനോഹരമായ ഒരു ഗ്ലാസ് ജാറ് 500 കൊല്ലം മുമ്പ് എങ്ങനെ  നിർമ്മിക്കാനായി എന്ന ആശ്ചര്യം പങ്കുവയ്ക്കുന്നു മറ്റൊരാൾ. ഗ്ലാസ് ജാറിൽ ഉള്ളത് മിക്കവാറും മഞ്ഞളാകാനാണ് സാധ്യതയെന്നാണ് ഒരു  വിരുതന്റെ കണ്ടെത്തൽ. അതിന് കാരണമായി അയാൾ പറയുന്നത്, എത്രയൊക്കെ മഞ്ഞൾ ഉപയോഗിച്ചാലും എപ്പോഴും കുറെയധികം വീട്ടിൽ ബാക്കി വരും എന്ന അനുഭവത്തിൽ നിന്നാണ്. എന്തൊക്കെയായാലും തീപിടുത്തത്തിൽ നശിച്ചുപോയ ഒരു കപ്പലും അതിൽ ഇന്നും കേടുപോകാതെ ഇരിക്കുന്ന മനോഹരമായ സുഗന്ധവ്യഞ്ജന ഡബ്ബയും  ഇന്റർനെറ്റിൽ വളരെവേഗം  ചർച്ചയായി മാറിയിട്ടുണ്ട്.

Content Summary : Archaeologists find well-preserved 500-year-old spices on Baltic shipwreck.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS