ADVERTISEMENT

ഉൗണിന് ഒഴിച്ചു കറിയുണ്ടെങ്കിൽ വീട്ടമ്മാർക്ക് പകുതി ആശ്വാസമാണ്. സാമ്പാർ, രസം, മോരു കാച്ചിയത് എന്നിവ മെനുവിലെ സ്ഥിരം കറികളാകുമ്പോൾ മടുക്കില്ലേ? മീൻകറിയെക്കാൾ രുചിയിൽ വെണ്ടയ്ക്ക കറിയുണ്ടാക്കി വീട്ടുകാരെ കയ്യിലെടുത്താലോ?

 

ചേരുവകൾ 

 

വെണ്ടയ്ക്ക - 250 ഗ്രാം

ചെറിയ ഉള്ളി - 8

തക്കാളി - 1

പച്ചമുളക് - 2

വെളുത്തുള്ളി   - 3

ഇഞ്ചി - 1 (ചെറുത്)

വാളൻ പുളി - ചെറിയ നാരങ്ങാ വലുപ്പത്തിൽ 

കറിവേപ്പില – 1 തണ്ട്

മഞ്ഞൾപൊടി  - 1 ടീസ്പൂൺ 

ഉലുവ പൊടി  - 1/4 ടീസ്പൂൺ

മുളക്പൊടി  - 3 ടീസ്പൂൺ 

വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ 

ഉപ്പ്  - ആവശ്യത്തിന് 

കടുക് - 1 ടീസ്പൂൺ 

 

പാകം ചെയ്യുന്ന വിധം

 

വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി തുടച്ചെടുത്ത ശേഷം നീളത്തിൽ അരിഞ്ഞ് ഒരു ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ മഞ്ഞൾപൊടിയും കുറച്ച് ഉപ്പും ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് വെണ്ടയ്ക്ക വഴറ്റി എടുക്കുക. തക്കാളി ചെറുതായി അരിഞ്ഞെടുക്കുക. ചെറിയ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ  കല്ലിൽ ചതച്ചെടുക്കുക. പുളി കുറച്ചു ചൂടു വെള്ളത്തിൽ കുതിരാൻ ഇടുക. ശേഷം ഒരു മൺചട്ടിയിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ചതച്ചെടുത്ത ചെറിയ ഉള്ളി, പച്ചമുളക് , വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവയും തക്കാളിയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം 2 ടീസ്പൂൺ മുളകുപൊടിയും 1/2 ടീസ്പൂൺ മഞ്ഞൾപൊടിയും കുറച്ച് ഉപ്പും 1/4 ടീസ്പൂൺ ഉലുവ പൊടിയും ചേർത്ത് ഒന്നു കൂടി വഴറ്റി എടുക്കുക. ഇനി ഇതിലേക്ക് പുളിവെള്ളം ചേർക്കാം. ഇത് തിളയ്ക്കുമ്പോൾ വെണ്ടയ്ക്ക ഇട്ട് അടച്ചു വച്ച് വേവിക്കുക. സ്വാദിഷ്ഠമായ വെണ്ടക്ക  കറി തയാർ.

 

വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com