അരിദോശ, കണ്ണൂർ സ്പെഷൽ ബ്രേക്ക് ഫാസ്റ്റ് രുചി

HIGHLIGHTS
  • ഒരു ഗ്ലാസ് പച്ചരി കൊണ്ടു തയാറാക്കാവുന്ന ബ്രേക്ക് ഫാസ്ററ് രുചിക്കൂട്ട്
ari-dosa
SHARE

കണ്ണൂർ സ്പെഷൽ അരിദോശ, ഒരു ഗ്ലാസ് പച്ചരി കൊണ്ടു തയാറാക്കാവുന്ന ബ്രേക്ക് ഫാസ്ററ് രുചിക്കൂട്ട്.

ചേരുവകൾ

  • പച്ചരി - 1 കപ്പ്
  • ചോറ് - 1/2 കപ്പ്
  • തേങ്ങ - 1/4 കപ്പ്
  • ഉപ്പ് - 1/2 ടീസ്പൂൺ
  • വെള്ളം - 2 കപ്പ് വരെ
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

  • പച്ചരി കഴുകി കുറഞ്ഞത് 2 മണിക്കൂറെങ്കിലും കുതിർത്തു വയ്ക്കുക.
  • വെള്ളം അരിച്ചെടുത്ത് ഈ കുതിർത്ത അരി, ചോറ്, തേങ്ങ, ഒരു കപ്പ് വെള്ളം എന്നിവ ഒരു മിക്സർ ജാറിലേക്കു ചേർക്കുക. ഇത് നന്നായി അരച്ചെടുക്കുക. ഈ മാവ് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. മിക്സർ ജാറിലേക്കു കുറച്ചു വെള്ളം ചേർത്ത് അതിൽ നിന്ന് എല്ലാ മാവും എടുക്കുക.
  • ഇത് പാത്രത്തിൽ ഒഴിച്ച് നന്നായി ഇളക്കുക.
  • ഉപ്പ് ചേർക്കുക.
  • കുറച്ചു വെള്ളം ചേർത്തു മാവ് ലൂസ് ആക്കുക.
  • മൊത്തത്തിൽ 1 3/4 കപ്പ് മുതൽ 2 കപ്പ് വരെ വെള്ളം ചേർക്കാം. മാവ് കൂടുതൽ ലൂസ് ആവരുത്.
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി പാത്രത്തിലേക്ക് ഒരു തവി മാവ് ഒഴിച്ചു പാൻ ചുറ്റിച്ചു  മാവ് പരത്തുക. ഒരു മൂടി ഉപയോഗിച്ചു മൂടുക. ദോശയുടെ മുകൾഭാഗം വെന്തു കഴിഞ്ഞാൽ  കുറച്ച് വെളിച്ചെണ്ണ തടവി ദോശ തിരിച്ചിട്ടു
  • മറുവശത്തു 30 സെക്കൻഡ് വേവിക്കുക. സൂപ്പർ ദോശ തയാർ. ചമ്മന്തി, ചട്ണി, അല്ലെങ്ങിൽ ഏതെങ്കിലും കറി കൂട്ടി കഴിക്കാം.

Content Summary : Aridosa, Check out this quick breakfast recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS