അവലും നേന്ത്രപ്പഴവും ചേർത്തൊരു പലഹാരം

HIGHLIGHTS
 • അവലും നേന്ത്രപ്പഴവും തേങ്ങയും ചേർത്തു തയാറാക്കാവുന്ന നല്ല നാടൻ പലഹാരം
aval-snack-recipe
SHARE

കുറഞ്ഞ ചേരുവകൾ കൊണ്ടു തയാറാക്കാവുന്ന കിടു പലഹാരം, ടേസ്റ്റുമാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്.

ചേരുവകൾ 

 • അവൽ - 1 കപ്പ് 
 • നേന്ത്രപ്പഴം - 1 വലുത്
 • തേങ്ങ - 1/4 കപ്പ്
 • ശർക്കര - 2 കഷ്ണം
 • അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
 • നെയ്യ് - 1 ടീസ്പൂൺ
 • ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
 • വെള്ളം - 1/4 കപ്പ്

തയാറാക്കുന്ന വിധം 

 • അവൽ ഒരു ഫ്രൈയിങ് പാനിലേക്കിട്ടു നന്നായി വറുത്തു പൊടിച്ചെടുക്കുക. 
 • ശർക്കര, വെള്ളം ചേർത്ത് ഉരുക്കി മാറ്റിവയ്ക്കുക. 
 • ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് അരിഞ്ഞതു ചേർത്തു മൂപ്പിക്കുക. 
 • ഇതിലേക്കു പഴം അരിഞ്ഞത്, തേങ്ങാ എന്നിവ ചേർത്തു വേവിക്കുക.
 • ഇതിലേക്കു പൊടിച്ച അവൽ, ഉരുക്കിയ ശർക്കര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു ബൗളിലേക്കിട്ട് കുഴച്ചു ഇഷ്ടമുള്ള ഷേപ്പിൽ ചായയുടെ കൂടെ വിളമ്പാം.

Content Summary : Aval banana healthy evening snack.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS