കേരളം കൊടും ചൂടിൽ വെന്തുരുകുന്നു. ഈ ചൂടിൽ ഇത്തിരി കുളിരു പകരാൻ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു സ്പെഷൽ ഡ്രിങ്കാണ് ഇന്നത്തെ പാചകത്തിൽ.
ചേരുവകൾ
- ഗ്രീൻ മിന്റ് മൊയ്റ്റോ സിറപ്പ് - 60 മില്ലി
- പഞ്ചസാര സിറപ്പ്-60 മില്ലി
- ലെമൺ ജ്യൂസ് - 30 മില്ലി
- തണുപ്പിച്ച സോഡ - 120 മില്ലി
- ഐസ് ക്യൂബ് - നാലെണ്ണം
- ലെമൺ വെഡ്ജസ്-നാലെണ്ണം
- പുതിനയില
തയാറാക്കുന്ന വിധം
രണ്ടു സെർവിങ് ഗ്ലാസിൽ 30 മില്ലി വീതം മൊയ്റ്റോ സിറപ്പ്, പഞ്ചസാര സിറപ്പ്, 15 മില്ലി വീതം ലെമൺ ജ്യൂസ്, 60 മില്ലി വീതം തണുത്ത സോഡ ഇവ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഐസ് ക്യൂബ്സ് ചേർത്തു ലെമൺ വെഡ്ജസും പുതിനയിലയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.
Content Summary : Green mint lemon mojito recipe by Deepa.