ADVERTISEMENT

വേനൽ ചൂടു കൂടിവരുമ്പോൾ ഉള്ളം തണുപ്പിക്കും രുചിയിൽ നാരങ്ങാവെള്ളം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • ചെറുനാരങ്ങ - 1
  • പുതിനയില - രണ്ടു തണ്ട് 
  • ഏലക്ക - 3
  • പച്ചമുളക് - ചെറിയ കഷ്ണം 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • ഉപ്പ് - 1/4 ടീസ്പൂൺ
  • പഞ്ചസാര - 1/4 കപ്പ്
  • തണുത്ത വെള്ളം - 3 ഗ്ലാസ്

 

തയാറാക്കുന്ന വിധം 

മിക്സിയുടെ ജാറിലേക്ക് ഒരു നാരങ്ങയുടെ നീര്, പുതിനയില, ഇഞ്ചി ,ഏലക്ക, പച്ചമുളക്, ഉപ്പ് ,പഞ്ചസാര, വെള്ളം എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. അരിച്ചെടുത്തു സെർവിങ് ഗ്ലാസിലേക്കു ഐസ്‌ക്യൂബ്സ് ഇട്ടു ജ്യൂസ് ഒഴിച്ച് തണുപ്പോടെ വിളമ്പാം.

 

Content Summary : Lemon juice is the most refreshing drink to beat the summer sun. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com