ADVERTISEMENT

ഒരു കിടുക്കാച്ചി രുചിക്കൂട്ട്, തരിക്കഞ്ഞി ഇഷ്ടമില്ലാത്തവർ പോലും ഇതിന്റെ ഫാനായി മാറുന്നതു കാണാം.

ചേരുവകൾ 

  • പാൽ - 2 കപ്പ്
  • റവ - 3  ടേബിൾസ്പൂൺ
  • പഞ്ചസാര - 1/4 കപ്പ്
  • ഏലക്കാപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - 1/4 ടീസ്പൂൺ
  • നെയ്യ് - 1 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
  • ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

ഒരു സോസ് പാനിലേക്കു മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര ഇട്ടു കാരമലൈസ് ചെയ്യുക.

ഇതിലേക്കു കുറച്ചു വെള്ളം ചേർത്തു മെൽറ്റാക്കി എടുക്കുക. ഇതിലേക്കു പാൽ ചേർത്തു തിളച്ചു വരുമ്പോൾ പഞ്ചസാര, റവ എന്നിവ ചേർത്തു വേവിക്കുക. വെന്തുവരുമ്പോൾ ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ നെയ്യിൽ വറുത്തു ചേർത്തിളക്കി ചൂടോടെ ഇഫ്‌താറിന്‌ വിളമ്പാം.

Content Summary : Tharikkanji, Iftar special simple recipe.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com