ADVERTISEMENT

ഇറാനി പോള അല്ലെങ്കിൽ മലബാർ പോള, നോൺ വെജ് ചേർക്കാതെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • സോയ ചങ്ക്‌സ് - 100 ഗ്രാം
  • ഉള്ളി - 1 കപ്പ്‌
  • പച്ചമുളക് - 2 എണ്ണം

തയാറാക്കുന്ന വിധം

സോയ ഉപ്പിട്ട് വേവിച്ച് വെള്ളം പിഴിഞ്ഞു കളഞ്ഞ് എടുക്കുക. അതിലേക്കു 2 ടേബിൾ സ്പൂൺ കോൺഫ്ലോറും ഒരു ടേബിൾസ്പൂൺ കശ്മീരി ചില്ലി പൗഡറും അര ടീസ്പൂൺ ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി മാരിനേറ്റു ചെയ്തെടുക്കുക.

10 മിനിറ്റിനു ശേഷം  സോയ വറുത്തെടുക്കുക. ഫ്രൈയിങ് പാനിൽ കുറച്ച് എണ്ണ ഒഴിച്ചു വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റുക. അതിലേക്ക് ഉള്ളിയും പച്ചമുളകും ചേർത്തു നന്നായി വഴറ്റി എടുക്കുക. ഗ്രീൻ കാപ്സിക്കം കൂടി ചേർത്തു രണ്ടു മിനിറ്റ് വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്തു വഴറ്റുക. വറുത്തു വച്ച സോയാചങ്ക്സും മല്ലിയിലയും കൂടി ചേർത്തു യോജിപ്പിക്കുക.

മാവ് തയാറാക്കാൻ മിക്സിയുടെ ബ്ലെൻഡറിൽ  ഒരു കപ്പ് മൈദയും ഒന്നര കപ്പ് പാലും 3/4 കപ്പ് സൺഫ്ലവർ ഓയിലും 1/2 ടീസ്പൂൺ കുരുമുളകുപൊടിയും  ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് അടിച്ചെടുക്കുക. സ്മൂത്തായി കട്ടിയില്ലാതെ കുറച്ച് അയവിൽ വേണം മാവ് തയാറാക്കാൻ. മാവിനെ പാത്രത്തിലേക്കു മാറ്റിയശേഷം ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ചേർത്തു നന്നായി ഇളക്കുക.

പോള തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് അതിനുമുകളിൽ ഒരു ബേക്കിങ് ട്രേ അല്ലെങ്കിൽ സോസ് പാൻ
വയ്ക്കുക. ബേക്കിങ് ട്രേയിലേക്ക് എണ്ണ തേച്ച ശേഷം കുറച്ചു മാവൊഴിച്ചു കൊടുക്കാം. അതിനു മുകളിലേക്കു മസാല ചേർത്തു കൊടുക്കുക. വീണ്ടും മാവൊഴിച്ച് അതിനു മുകളിലേക്കു സോയാ മസാല ചേർത്തു കൊടുക്കുക. ചെറുതീയിൽ 1 മണിക്കൂറോളം  അടച്ചുവച്ച് വേവിക്കുക, (ഇത് ബേക്ക് ചെയ്തും ഉണ്ടാക്കാവുന്നതാണ്).
ഒന്ന് തണുത്ത ശേഷം  ബേക്കിങ് ട്രേയിൽ നിന്നും മാറ്റുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ പോളയുടെ  മുകൾഭാഗം അടിയിലേക്ക് വരുന്ന പോലെ ഇട്ടുകൊടുത്ത് രണ്ട് മിനിറ്റ് ചൂടാക്കി എടുക്കുക. തണുത്തശേഷം മുറിച്ചു വിളമ്പാം.

Content Summary : Eggless malabar pola recipe by Prabha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com