വെണ്ണയുടെ കൊതിപ്പിക്കും രുചിയിൽ, പനീർ ബട്ടർ മസാല

HIGHLIGHTS
 • നല്ല റസ്റ്ററന്റ് സ്റ്റൈൽ രുചിയുള്ള പനീർ ബട്ടർ മസാല
paneeer-butter-masala
SHARE

നല്ല റസ്റ്ററന്റ് സ്റ്റൈൽ രുചിയുള്ള പനീർ ബട്ടർ മസാല തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

 • പനീർ - 250ഗ്രാം 
 • വെണ്ണ - 3 ടേബിൾസ്പൂൺ 
 • സവാള - 2 ഇടത്തരം 
 • തക്കാളി - 2 ഇടത്തരം 
 • അണ്ടിപരിപ്പ് - 6-7 എണ്ണം 
 • കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ 
 • വഴനയില, ഏലക്ക - 2- 3 എണ്ണം വീതം 
 • ഉണങ്ങിയ ഉലുവയില 
 • മല്ലിയില 
 • പഞ്ചസാര - 1/2 ടീസ്പൂൺ 
 • ഉപ്പ് - പാകത്തിന് 

തയാറാക്കുന്ന വിധം 

ഒരു ഫ്രൈയിങ് പാനിൽ വെണ്ണ ചേർത്തതിനു ശേഷം സവാള, തക്കാളി, ഉപ്പ്, മുളകുപൊടി എന്നിവ ചേർത്തു വഴറ്റിയെടുക്കാം. തണുത്തതിനു ശേഷം കുതിർത്തുവച്ച അണ്ടിപരിപ്പും ചേർത്തു നല്ല മയത്തിൽ അരയ്ക്കണം. 

ഫ്രൈയിങ് പാനിൽ വെണ്ണ ചേർത്തു വാഴനയിലയും എലയ്ക്കായും ചെറുതായി മുറിച്ച സവാളയും ചേർത്തു വഴറ്റാം, ഇതിൽ അരച്ചുവച്ചതും പാകത്തിനു വെള്ളവും ഉപ്പും ചേർത്ത് ഇളക്കി തിളപ്പിക്കാം. ഇതിലേക്കു പനീർ, കസൂരിമേത്തി, മല്ലിയില, വെണ്ണ, ഒരു ടീ സ്പൂൺ പഞ്ചസാര എന്നിവ ചേർത്തു യോജിപ്പിച്ചു വാങ്ങാം.

Content Summary : Paneer butter masala, creamy and spicy- but yummier.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS