ADVERTISEMENT

പ്രായഭേദമന്യേ എല്ലാ ആളുകൾക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു മധുരമാണ് ഐസ്ക്രീം. പ്രശസ്തമായ ഐസ്ക്രീം രുചികളിൽ ഒന്നാണ് കോക്കനട്ട് ഐസ്ക്രീം. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ പച്ചരിയും തേങ്ങയും പാലും പഞ്ചസാരയും ചേർത്ത് ഐസ്ക്രീം ഉണ്ടാക്കാം. മതിവരുവോളം ഐസ്ക്രീം കുറഞ്ഞ ചെലവിൽ തയ്യാറാക്കി എടുക്കാം എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്.

Read Also : ചൂടിനെ ചെറുക്കാൻ മുസംബിയും ആപ്പിളും ചേർത്തൊരു റിഫ്രഷിങ് ഡ്രിങ്ക്

ചേരുവകൾ 

തേങ്ങ -1

പച്ചരി - കാൽ കപ്പ്

പാൽ - 3 കപ്പ്

പഞ്ചസാര - മുക്കാൽ കപ്പ്

തയാറാക്കുന്ന വിധം

പച്ചരി നന്നായി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. (ഉണക്കലരി ആണെങ്കിൽ ഒന്നുകൂടി നല്ല രുചി കിട്ടും)

തേങ്ങ പൊട്ടിച്ച് ചിരട്ടയിൽ നിന്നും ഇളക്കിയെടുക്കുക. ഒരു പീലർ ഉപയോഗിച്ചോ കത്തി ഉപയോഗിച്ചോ തേങ്ങയുടെ ബ്രൗൺ നിറമുള്ള തൊലി മാറ്റുക.

ചെറിയ കഷണങ്ങൾ ആക്കിയ തേങ്ങ മിക്സിയുടെ വലിയ ജാറിൽ ഇട്ട് ചതച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് നല്ല മയത്തിൽ അരച്ചെടുക്കുക. അരച്ച തേങ്ങ ഒരു അരിപ്പയോ കോട്ടൻ തുണിയോ ഉപയോഗിച്ചു  പാൽ പിഴിഞ്ഞെടുക്കുക.

പാൽ പിഴിഞ്ഞതിനുശേഷം ബാക്കി വരുന്ന തേങ്ങ  മിക്സിയിൽ ഇട്ടു കുതിർത്തു പച്ചരിയും രണ്ട് കപ്പ് പാലും ചേർത്തു വീണ്ടും നന്നായി അരയ്ക്കുക. ആദ്യം പിഴിഞ്ഞെടുത്ത പാലിലേക്കു രണ്ടാമത് അരച്ച തേങ്ങ കൂടി പിഴിഞ്ഞു ചേർക്കുക. പഞ്ചസാര കൂടി ചേർത്തു നന്നായി യോജിപ്പിച്ചതിനുശേഷം  ചുവട് കട്ടിയുള്ള ഒരു പാത്രത്തിലാക്കി കുറുക്കി എടുക്കുക.

ചൂടാറി കഴിയുമ്പോൾ മിക്സിയിലിട്ട് അടിച്ചെടുക്കുക. വായു കടക്കാത്ത പാത്രത്തിൽ ഒഴിച്ച് ഫ്രീസറിൽ എട്ടു മണിക്കൂർ വയ്ക്കുക. ഐസ്ക്രീം സെറ്റ് ആയതിനുശേഷം ഫ്രീസറിൽ നിന്നും എടുത്ത് ഒന്നുകൂടി മിക്സിയിലിട്ട് അടിച്ചെടുക്കണം. വീണ്ടും പാത്രത്തിലാക്കി അടച്ച് എട്ടുമണിക്കൂർ കൂടി ഫ്രീസറിൽ വയ്ക്കുക. നല്ല രുചിയുള്ള കോക്കനട്ട് ഐസ്ക്രീം തയ്യാർ.

Content Summary : Coconut Icecream recipe by Ganga Sreekanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com