ADVERTISEMENT

നേർത്ത വെണ്ണയുടെ രുചിയുടെ അകമ്പടിയിലൊരു മധുരം. കേട്ടിട്ട് വായിൽ വെള്ളമൂറിയോ മധുരപ്രിയരേ? ഇതാ വിരുന്നിന്റെ അവസാനം വിളമ്പാനൊരു വ്യത്യസ്ത രുചിക്കൂട്ട് – ബട്ടർ പുഡിങ്. ഒരിക്കൽ രുചിച്ചാൽ ആരും പറയും: മസ്റ്റ് ട്രൈ !

Read Also : കുട്ടിപ്പട്ടാളത്തിന് വേനലവധിക്കു കറുമുറാ കഴിക്കാൻ ജാം കുക്കീസ്‌

ചേരുവകൾ

പാൽ - 2 കപ്പ്

പാൽപൊടി – 1/4 കപ്പ്

ബട്ടർ - 100 ഗ്രാം

പഞ്ചസാര - 1/2 കപ്പ്

കസ്റ്റഡ് പൗഡർ - 2 ടേബിൾ സ്പൂൺ

ചൈന ഗ്രാസ് - 8 ഗ്രാം

ബ്രഡ് സ്ലൈസ് - 3

പിസ്ത പൊടിച്ചത് - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

sameena-faisal-easy-butter-pudding-recipe-image-two

ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൈന ഗ്രാസ് പത്തു മിനിറ്റ് കുതിർത്ത് അലിയിച്ചെടുക്കുക. മറ്റൊരു സോസ്പാനിൽ രണ്ടു കപ്പ് പാൽ, രണ്ട് ടേബിൾ സ്പൂൺ കസ്റ്റഡ് പൗഡർ, കാൽ കപ്പ് പാൽപൊടി, അരക്കപ്പ് പഞ്ചസാര എന്നിവ നന്നായി ചേർത്തിളക്കുക. അതിനു ശേഷം ചെറുതീയിൽ ചേരുവകൾ കട്ട പിടിക്കാതെ ഇളക്കിക്കൊടുക്കുക. കസ്റ്റഡ് പൗഡർ പാകത്തിനു തിളച്ചു വരുമ്പോൾ നൂറ് ഗ്രാം ബട്ടർ ചേർത്തിളക്കുക. നേരത്തേ കുതിർത്തു വച്ചിരിക്കുന്ന ചൈനഗ്രാസ് പാകത്തിൽ തിളപ്പിച്ചത് ചൂടോടെ ബട്ടർ കസ്റ്റഡ് കൂട്ടിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ചൂടെോടെയുള്ള കൂട്ടിലേക്ക് മൂന്ന് ബ്രെഡ് സ്ലൈസുകൾ ചെറുകഷ്ണങ്ങളായി മുറിച്ച് ഇടുക. (ബ്രെഡിന്റെ അരികു ഭാഗം മുറിച്ച് മാറ്റിയിട്ട് ഇടാവുന്നതാണ്). കുറുകിയ ചേരുവകളിലേക്ക് കുതിരാൻ പാകത്തിൽ ബ്രെഡ് കഷ്ണങ്ങൾ സ്പൂൺ കൊണ്ട് മുക്കുക. നന്നായി ചേർത്തിളക്കിയ ശേഷം തീ ഒാഫാക്കുക. ചൂട് ആറിയതിനു ശേഷം ഇൗ ചേരുവകളെല്ലാം മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. നന്നായി അരിച്ചെടുത്ത ചേരുവ പുഡിങ് ട്രെയിലേക്ക് ഒഴിച്ച് ഒന്നുറച്ച് വരുമ്പോൾ മുകളിൽ പിസ്ത പൊടിച്ച് വിതറി ഗാർണീഷ് ചെയ്തു ഫ്രിജിൽ നാലു മണിക്കൂർ തണുപ്പിക്കണം. ശേഷം ചെറു കഷ്ണങ്ങളായി മുറിച്ച് വിളമ്പാം.

വിഡിയോ കാണാം

 

Content Summary : Easy Bread and Butter Pudding Recipe by Sameena Faisal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com