ADVERTISEMENT

ചക്കപ്പഴവും റവയും ചേർത്തൊരു കിടിലൻ നാലുമണി പലഹാരം. ചക്ക ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്ന സമയത്ത് ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവമാണ് ഇത്.

ചേരുവകൾ 

•ചക്കപ്പഴം ചെറുതായി അരിഞ്ഞത് - നാലര കപ്പ്
•തേങ്ങാപ്പാൽ - രണ്ട് കപ്പ്
•പഞ്ചസാര - അര കപ്പ്
•വറുത്ത റവ - മുക്കാൽ കപ്പ്
•അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
•മുന്തിരി - 1 ടേബിൾസ്പൂൺ
•നെയ്യ് - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

• ഒരു ഫ്രൈയിങ് പാനിൽ നെയ്യ്‌ ഒഴിച്ച് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും വറുത്ത ശേഷം അരിഞ്ഞു വച്ച ചക്ക ചേർക്കുക. ഇതിലേക്കു പഞ്ചസാരയും തേങ്ങാപ്പാലും ഒഴിച്ചു  നന്നായി വേവിക്കുക. ശേഷം  കുറുകി വരുമ്പോൾ റവയും ചേർത്തു നന്നായി വരട്ടിയെടുക്കുക. 

• ഇനി തീ ഓഫ് ആക്കി ചെറിയ ചൂടിൽ ഇത് ഉരുട്ടിയെടുക്കാം, സ്വാദിഷ്ടമായ പലഹാരം റെഡി. 

Content Summary :  Evening snack recipe with jackfruit. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com