കഞ്ഞിയ്ക്കൊപ്പം സ്വാദോടെ കണ്ണിമാങ്ങാ ചമ്മന്തി
Mail This Article
×
കഞ്ഞിയ്ക്കൊപ്പമോ ചോറിനൊപ്പമോ കഴിക്കാൻ പറ്റിയ ഒരു സൂപ്പർ ചമ്മന്തി, 5 മിനിറ്റു കൊണ്ടു തയാറാക്കാം.
ചേരുവകൾ
- ഉപ്പിലിട്ട മാങ്ങ (ചെറുത്) - 3 എണ്ണം
- പച്ചമുളക് - 3 എണ്ണം
- തേങ്ങ - 1/2 കപ്പ്
- പുളിയില്ലാത്ത തൈര് - 3 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മിക്സിയുടെ ബ്ലെൻഡറിലേക്കു തേങ്ങയും പച്ചമുളകും കണ്ണിമാങ്ങയും തൈരും ഉപ്പും ചേർത്ത് അരച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്തു കൊടുക്കാം. സൂപ്പർ ടേസ്റ്റിൽ കണ്ണിമാങ്ങ ചമ്മന്തി റെഡി.
Content Summary : Salty and spicy tender mango chammanthi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.