മിക്സഡ് വെജിറ്റബിൾ തോരൻ, നാരുകളുടെയും വിറ്റാമിനുകളുടെയും നല്ല ഉറവിടം കൂടിയാണിത്. എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം.
ചേരുവകൾ
- കാബേജ് - 1 കപ്പ്
- കാരറ്റ് - 1 കപ്പ്
- ബീൻസ് - 1 കപ്പ്
- സവാള - 1 എണ്ണം
- ചുവന്ന മുളകു ചതച്ചത് - 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- വെള്ളം - 1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് പച്ചക്കറികളെല്ലാം ചേർത്ത ശേഷം മഞ്ഞൾപ്പൊടി, മുളക് ചതച്ചത്, ഉപ്പ് എന്നിവ ചേർത്ത് അതിൽ കുറച്ചു വെള്ളം കുടഞ്ഞു കൊടുത്ത് അടച്ചു വച്ച് വേവിക്കണം. നല്ല രുചിയുള്ള മിക്സഡ് വെജിറ്റബിൾ തോരൻ തയ്യാർ.
Content Summary : The dish is typically served with rice or roti.