ചക്ക വരട്ടിയത് കുക്കറിൽ പെട്ടെന്ന് തയ്യാറാക്കാം. നമ്മുടെ ഗൃഹാതുരത്വ രുചികളിൽ ഒളി മങ്ങാതെ കിടക്കുന്ന ഒന്നാണ് ചക്ക വരട്ടിയത്. ഇത് കുക്കറിൽ രുചി ഒട്ടും കുറയാതെ എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.
ചേരുവകൾ
•ചക്കപ്പഴം - മുക്കാല്‍ കിലോ
•നെയ്യ് - 2 ടേബിൾസ്പൂൺ
•ശര്‍ക്കര - അര കിലോ
•ചുക്ക് പൊടിച്ചത് - 1 ടീസ്പൂൺ
•ഏലയ്ക്ക - 1 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം:
ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. ചക്കച്ചുള ശര്‍ക്കര ഉരുക്കിയത് ഒഴിച്ച് കുക്കറിൽ 3 വിസിൽ അടിപ്പിക്കുക. ശേഷം ഇത് ഉരുളിയിലാക്കി അൽപം നെയ്യും ചേർത്ത് ഇടത്തരം തീയില്‍ ഇളക്കുക. ഇടയ്ക്കിടയ്ക്കു നെയ്യ് കുറേശ്ശെ ഒഴിച്ചുകൊണ്ടിരിയ്ക്കണം. കൂട്ട് വരണ്ടു തുടങ്ങുമ്പോള്‍ ചുക്കും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കണം. ആവശ്യത്തിനു വരണ്ടു കഴിയുമ്പോള്‍ ഉണക്കിയ പാത്രത്തിലാക്കി വയ്ക്കുക. ചുക്കും ഏലയ്ക്കായും സ്വാദ് ഇഷ്ടം ഇല്ലാത്തവർക്ക് ഒഴിവാക്കാം.
Content Summary : Chakka varattiyathu is a sweet and sticky dish that is often served as a snack or dessert.