തൈര് വട, വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ലഘുഭക്ഷണം

HIGHLIGHTS
  • തൈരിൽ പൊതിഞ്ഞെടുത്ത ഉഴുന്നു വട, കൊതിപ്പിക്കും സ്വാദ്
curd-vada
SHARE

ഒരു ജനപ്രീയ ഇന്ത്യൻ ലഘുഭക്ഷണമാണ് തൈര് വട. മധുരം, എരിവ്, പുളിപ്പ് തുടങ്ങിയ പലതരം രുചിരസങ്ങളാണ് ഇതിലെ സവിശേഷത.

ചേരുവകൾ

  • ഉഴുന്ന് – 1കപ്പ്
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • പച്ചമുളക് – 2
  • കറിവേപ്പില
  • ഉപ്പ്‌
  • വെളിച്ചെണ്ണ
  • തൈര് – 1/2 ലിറ്റർ

വറുത്തിടാൻ

  • കടുക് – 1/2 ടീസ്പൂൺ
  • ഉഴുന്നു പരിപ്പ് – 1/2 ടീസ്പൂൺ
  • കറിവേപ്പില
  • മുളക്‌ – 2
  • പച്ചമുളക് – 1
  • ഇഞ്ചി – 1 ചെറിയ കഷ്ണം

തയാറാക്കുന്ന വിധം

ആദ്യം ഉഴുന്നു വട ഉണ്ടാക്കുക. അതിനു ശേഷം നല്ല ചൂടുള്ള വെള്ളത്തിൽ വടയിട്ടു 10 മിനിറ്റു മാറ്റി വയ്ക്കുക. തൈരു നന്നായി ഉടച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ്‌ ചേർത്തതിനു ശേഷം അതിൽ ഉഴുന്നുവട വെള്ളത്തിൽ നിന്നും എടുത്തു നന്നായി വെള്ളം കളഞ്ഞതിനു ശേഷം തൈരിൽ ഇട്ട് നന്നായി യോജിപ്പിക്കുക. അവസാനം വറുത്തിടുക. തൈര് വട തയ്യാർ.

Content Summary : Curd vada is perfect for a casual evening snack or a special occasion 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS