വീക്കെൻഡ് സ്പെഷൽ രുചിയിൽ, രസികൻ റൈസും ചിക്കനും.
ചേരുവകൾ
- ബസ്മതി അരി - 2 1/2 കപ്പ്
- ഒലിവ് ഓയിൽ - 2 ടേബിൾസ്പൂൺ
- വെളുത്തുള്ളി - 3 അല്ലി
- സവാള - 1 എണ്ണം
- വറ്റൽ മുളക് ചതച്ചത് - 1 ടേബിൾസ്പൂൺ
- ടൊമാറ്റോ പേസ്റ്റ് - 1 ടേബിൾസ്പൂൺ
- ചിക്കൻ ക്യൂബ്സ് - 1 എണ്ണം
- ഉപ്പ് - പാകത്തിന്
- പാഴ്സ്ലി (ഇല)
- വെള്ളം - 4 കപ്പ്
ചിക്കൻ മാരിനേഷൻ
- ചിക്കൻ - 1/4 കിലോഗ്രാം
- മുളകുപൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- പാഴ്സ്ലി (ഇല)
- ചതച്ച മുളക് - 1 ടീസ്പൂൺ
- ഗരം മസാല - 1/4 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- ഓയിൽ - വറുക്കാൻ പാകത്തിന്
തയാറാക്കുന്ന വിധം
ചിക്കനിൽ മസാല പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കാം.
ഒരു കടായിയിൽ ഓയിൽ ഒഴിച്ചു വെളുത്തുള്ളി ചെറുതായി മുറിച്ചതും സവാളയും വറ്റൽ മുളകു ചതച്ചതും ടൊമാറ്റോ പേസ്റ്റും പാഴ്സ്ലി ഇലയും ഉപ്പും ചേർത്തു വഴറ്റാം. ഇതിൽ ബസ്മതി അരിയും പാകത്തിനു വെള്ളവും ചേർത്തു മൂടിവച്ച് വേവിക്കാം. മസാല പുരട്ടി വച്ച ചിക്കൻ, ഫ്രൈ ചെയ്‌തെടുത്തതും ചേർത്താൽ കിടിലൻ പെരിപെരി റൈസ് ചിക്കൻ റെഡി.
Content Summary : Peri peri chicken rice has a complex flavor that is a combination of spicy, tangy, and smoky.