കാര്യം സിംപിൾ! വെറൈറ്റിയാണ് ഇൗ നാലുമണി പലഹാരം
Mail This Article
നാലുമണിക്ക് ചായയുടെ കൂടെ എന്തെങ്കിലും പലഹാരം വേണം. എന്നും ഉഴുന്നുവടയും പരിപ്പുവടയുമൊക്കെ ഉണ്ടാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിൽ നിന്നും വ്യത്യസ്തമായി പഴം കൊണ്ട് ഹെൽത്തി സ്നാക്ക് തയാറാക്കാം.
പഴം മിക്സിയിൽ ഒന്ന് കറക്കിയെടുക്കൂ രുചികരമായ സ്നാക്ക് റെഡി. പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, സി, ബി-6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എളുപ്പം ദഹിക്കുന്നതും നാരുകൾ കൂടുതലുള്ളതുമായ ഇവ ദഹനത്തെ സഹായിക്കുകയും കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ഇതിൽ ഈന്തപ്പഴം ചേർക്കുന്നത് കൊണ്ട് തന്നെ ഹെൽത്തിയും ആണ്. കുറച്ചു ചേരുവകൾ വച്ച് ഇത് തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ചേരുവകൾ
•പഴം - 3
•മുട്ട - 2
•ഈന്തപ്പഴം - 7
•വെജിറ്റബിൾ ഓയിൽ - 1/2 കപ്പ്
•ഗോതമ്പ് പൊടി - 250 ഗ്രാം
•ബേക്കിങ് പൗഡർ - 2 ടീസ്പൂൺ
•പാൽ - 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ വലിയ ജാറിൽ പഴവും, മുട്ടയും, ഓയിലും , ഈന്തപ്പഴവും കൂടി അടിച്ചെടുക്കുക. ഇതിലേക്ക് ഗോതമ്പുപൊടിയും പാലും കൂടി ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ യോജിപ്പിച്ചെടുക്കുക.
തയാറാക്കിയ മാവ് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം നേരത്തെ ചൂടാക്കിയ ഒരു പാനിൽ വെച്ച് 45 മിനിട്ടു അടച്ചു വച്ച് വേവിക്കുക.രുചിയൂറും സ്നാക്ക് റെഡി.
English Summary: Healthy Banana Snack