പുട്ട് ബാക്കിയുണ്ടോ? ഒരു രസികൻ െഎറ്റം തയാറാക്കാം

Avalose-podi
SHARE

അരിവറുത്തു പൊടിച്ച് ശർക്കരയോ പഞ്ചസാരയോ ചേർത്ത് കഴിക്കാറുണ്ട്. അവലോസുപൊടി അങ്ങനെ പലരൂപത്തിലും തയാറാക്കാം. സമയയെടുത്താണെങ്കിൽ‌ ശർക്കര പാനിയാക്കി ഉരുട്ടിയെടുത്തും ഉണ്ടാക്കാം. സ്വാദേറൂം വിഭവമാണ്. ഇതിൽ നിന്നും വ്യത്യസ്തമായി അവലോസ് പൊടി തയാറാക്കിയാലോ? അതും ബാക്കി വന്ന പുട്ടുകൊണ്ട്. 

 ചേരുവകൾ 

∙ബാക്കി വന്ന പുട്ട് 

·∙ജീരകം 

തയാറാക്കുന്ന വിധം 

ബാക്കി വന്ന പുട്ട് നന്നായി ഉടച്ചെടുക്കുക .(ആവശ്യമെങ്കിൽ നാളികേരം ചിരകിയത് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക)പുട്ടിലേക്കു ജീരകവും ചേർത്ത് മിക്സ് ചെയ്യുക.

ശേഷം വറുക്കാനായി വെക്കാം .ആദ്യം നല്ല ചൂടിൽ വറുക്കാം .പുട്ടു നന്നായി ചൂടായാൽ മീഡിയം ചൂടിലേക്ക് മാറ്റണം .ഒരു പതിനഞ്ചു മിനിട്ടു കൊണ്ട് അവലോസ് പൊടി റെഡി ആയി കിട്ടും .നല്ല ടേസ്റ്റും ആണേ .ചൂട് ചായക്കൊപ്പം വിളമ്പാം ഈ പുട്ട് അവലോസ് പൊടി .

English Summary: Puttu Avalose podi

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS