ഒാണം എന്നാൽ സദ്യയാണ് ആദ്യം മനസ്സിൽ നിറയുക. രുചിയൂറും കറികളും പായസവുമൊക്കെയായി ഗംഭീരമാണ്. ഓണസദ്യ താരമായ മത്തങ്ങ എരിശ്ശേരി ഞൊടിയിടയിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
∙മത്തങ്ങ പകുതി
∙പയർ ഒരു കപ്പ്
∙മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
∙ചുവന്ന മുളക് അര ടീസ്പൂൺ
∙ഉപ്പ് പാകത്തിന്
∙നാളീകേരം ഒരു കപ്പ്
∙ജീരകം കാൽ ടീസ്പൂൺ
∙ചുവന്ന മുളക് 4 എണ്ണം
∙വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ
∙കടുക് കാൽ ടീസ്പൂൺ
∙കറിവേപ്പില രണ്ട് തണ്ട്
തയാറാക്കേണ്ട വിധം
പയറ് കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. മത്തങ്ങ നുറുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. അതിലേക്ക് നാളികേരം, ജീരകം, ചുവന്ന മുളക് ചേർത്ത് അരയ്ക്കുക.
വേവിച്ചു വച്ചിരിക്കുന്ന മത്തങ്ങയിലേക്ക് ചേർത്ത് ഒന്ന് വേവിക്കുക. അതിലേക്ക് വറുത്ത് ചേർക്കാം. വെളിച്ചെണ്ണയിൽ കടുക്, ചുവന്ന മുളക്, നാളീകേരം, കറിവേപ്പില ഒന്ന് ഫ്രൈ ആക്കി ചേർക്കാം. നാളീകേരം ഫ്രൈ ആക്കി ചേർക്കുന്നതാണ് എരിശ്ശേരിയുടെ സ്വാദ്. അപ്പോൾ ഓണം ആഘോഷിക്കാം അല്ലേ?
English Summary: Mathanga Erissery Recipe