ഇനി കുഴയ്ക്കുകയും പരത്തുകയും വേണ്ട, അല്ലാതെയും പൂരി ഉണ്ടാക്കാം

puri
ചിത്രം: ആൻ ജേക്കബ്
SHARE

പൂരിയും കിഴങ്ങു കറിയും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. മാവ് പാകത്തിന് കുഴച്ച് പരത്തിയെടുത്താൽ നല്ല രീതിയിൽ തന്നെ ചൂടായ എണ്ണയിൽ പൂരി പൊന്തി വരും. പരത്തുമ്പോൾ കനം ഒത്തിരി കുറയാൻ പാടില്ല. ഇനി അരിപ്പൊടി കൊണ്ട് പൂരി ഉണ്ടാക്കിയാലോ? കുഴയ്ക്കുകയും പരത്തുകയും ഒന്നും വേണ്ട, ഈസിയായി തയാറാക്കാം. കുട്ടികൾക്കടക്കം എല്ലാവർക്കും ഇഷ്ടമാകും വെറൈറ്റി പലഹാരം.

ചേരുവകൾ

പച്ചരി -1 1/2 കപ്പ്‌ (2 മണിക്കൂർ കുതിർത്തത് )

ചോറ് -1/2 കപ്പ്‌

ആവശ്യത്തിന് ഉപ്പ്

ആവശ്യത്തിന് വെള്ളം

ഉണ്ടാക്കുന്ന രീതി

രണ്ടു മണിക്കൂർ കുതിർത്ത പച്ചരി വെള്ളം കളഞ്ഞു മിക്സർ ജാറിൽ എടുത്ത്‌ ചോറ് ആവശ്യത്തിനുള്ള വെള്ളം ഉപ്പ് ചേർത്ത് അരച്ചെടുക്കുക.

എണ്ണ നന്നായി ചൂടായ ശേഷം ഒരു തവി ഉപയോഗിച്ച് മാവ് കോരി ഒഴിക്കുക. പൂരി നന്നായി പൊന്തി വരും. തിരിച്ചും ഇട്ടു ചുട്ടെടുക്കുക.

നല്ല സ്വാദിഷ്ടമായ റൈസ് പൂരി റെഡി. കുട്ടികൾ വരെ ഒത്തിരി ഇഷ്ടപ്പെട്ടു കഴിച്ചു കൊണ്ടിരിക്കും ഈ റൈസ് പൂരി.

English Summary: Easy and Simple Rice Flour Puri Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS