ഇത് വെറൈറ്റിയാണ്! ബാക്കി വന്ന ചോറ് കൊണ്ടൊരു ഐറ്റം
Mail This Article
ചോറിന്റെ കൂടെ അധികം കറികൾ ഇല്ലെങ്കിലും പപ്പടവും ചമ്മന്തിയുമൊക്കെ ഉണ്ടെങ്കിൽ കുശാലായി. ഇനി പപ്പടത്തിന് പകരം ചോറ് ബാക്കിയുണ്ടെങ്കിൽ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ചോറ് - 2 കപ്പ്
മുളക് പൊടി -1.5 ടീസ്പൂൺ
കായപൊടി - 1/4 ടീസ്പൂൺ
എള്ള് -1/2 ടീസ്പൂൺ
ജീരകം -1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചോറും മുളക് പൊടിയും ഉപ്പും കായപൊടിയും കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. കുറച്ചു കട്ടിയിൽ വേണം അരച്ചെടുക്കുവാൻ. പാത്രത്തിലേക്കു മാറ്റിയ ശേഷം ജീരകവും എള്ളും ചേർത്ത് കൊടുക്കുക.
സേവനാഴിയിൽ സ്റ്റാർ ഷേപ്പ് ഉള്ള ചില്ലിട്ടു അതിൽ ഈ ചോറ് അരച്ചത് ഇട്ടു ഉണങ്ങിയ തുണിയിൽ പിഴിഞ്ഞിടുക. സേവനാഴി ഇല്ലെങ്കിൽ ചെറുതായി നുള്ളിയിടാം. വെയിലത്ത് വച്ചു നന്നായി ഉണക്കി എടുക്കുക.ഇത് എയർ ടൈറ്റ് ബോക്സിൽ ആക്കി വച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം.ചൂടായ എണ്ണയിൽ വറുത്തു എടുത്തു ചോറിനൊപ്പം ഉപയോഗിക്കാം.
English Summary: Best Leftover Rice Recipes