പുളിരസം ആയാലോ? സിംപിളായി ഉണ്ടാക്കാം

Mail This Article
വളരെ എളുപ്പത്തിൽ നിമിഷങ്ങൾക്കുള്ളിൽ തയാറാക്കാവുന്ന ഒരു കുഞ്ഞു റെസിപ്പി. പുളിരസം അഥവാ തറവാട്ടുപുളി എന്നു പറയും. പുളിയാണ് മെയിൻ താരം. പിന്നെ കുഞ്ഞുള്ളിയും. നിമിഷങ്ങൾക്കുള്ളിൽ സ്വാദിഷ്ടമായ ഒരു രസം. ഇത് മാത്രം മതി വയറു നിറയെ ചോറ് കഴിക്കാൻ. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
പുളി –നെല്ലിക്ക വലുപ്പത്തിൽ
ഉള്ളി –20 എണ്ണം
പച്ചമുളക് രണ്ടെണ്ണം
ചുവന്ന മുളക്– രണ്ടെണ്ണം
ഉലുവ –കാൽ ടീസ്പൂൺ
കടുക് –കാൽ ടീസ്പൂൺ
കറിവേപ്പില –രണ്ടു തണ്ട്
ഉപ്പ് – ആവശ്യത്തിന്
കായം – ഒരു പീസ്
തയാറാക്കേണ്ട വിധം
ആദ്യം പുളി വെള്ളത്തിലിട്ട് വയ്ക്കുക. ചീനച്ചട്ടി ചൂടായാൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, ചുവന്ന മുളക്, പച്ചമുളക്, കറിവേപ്പില, ചെറിയ ഉള്ളി, കായം ഒന്ന് നന്നായി വഴറ്റി എടുക്കുക.
അതിലേക്ക് പുളി പിഴിഞ്ഞ് ഒഴിച്ചതും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എല്ലാം ഒന്ന് മിക്സ് ആക്കി എടുക്കുക. നല്ല സ്വാദിഷ്ടമായ പുളി രസം തറവാട്ടുപുളി നിമിഷങ്ങൾക്കുള്ളിൽ റെഡിയായി. ഇത് ചൂട് ചോറിന്റെ കൂടെ വളരെ ടേസ്റ്റി ആണ് .
English Summary: Puli Rasam Recipe