ADVERTISEMENT

അമിതവണ്ണവും പ്രമേഹം കുറച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി കൂടാൻ ദിവസവും രണ്ടു നേരം ഹുൻസാ ടീ ശീലമാക്കാം. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് നല്ലതാണ്.എന്താണ് ഹുൻസാ ടീ എന്നാവും ചിന്ത. പരമ്പരാഗത ഹെർബൽ ടീ മിശ്രിതമാണ് ഹുൻസ ടീ, സാധാരണയായി തുളസി, പുതിന, ഏലം, കറുവപ്പട്ട, ഇഞ്ചി, ചിലപ്പോൾ ഹൈബിസ്കസ് തുടങ്ങിയ ചേരുവകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യപരമായ ഗുണങ്ങൾക്ക് പേരുകേട്ടതാണ്.

ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള പ്രകൃതിദത്തമായ കഫീൻ രഹിത പാനീയമാണ്, ആരോഗ്യകരമായി തയാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ 

വെള്ളം -  രണ്ടു കപ്പ് (അര ലിറ്റർ )

ഏലയ്ക്ക - മൂന്നെണ്ണം 

പട്ട - വലിയ കഷ്ണം 

പുതിനയില - ആറെണ്ണം 

ശർക്കര / ചക്കര - പത്തു ഗ്രാം ( മധുരം വേണ്ടവർ മാത്രം ചേർത്താൽ മതി )

തുളസിയില -  എട്ട് എണ്ണം ( പകരം ഒരു ടീസ്പൂൺ  ഡ്രൈഡ് ബേസിൽ ചേർക്കാം )

തേയില - ഒരു നുള്ള് ( നിർബന്ധമില്ല)

നാരങ്ങാ നീര് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ഒരു സോസ്പാനിൽ മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് നന്നായി തിളപ്പിയ്ക്കുക. ചായ നന്നായി തിളച്ചു വന്നതിനു ശേഷം തീ വളരെ കുറച്ച് പത്തു മിനിറ്റ് അടച്ചു വച്ച് തിളപ്പിയ്ക്കണം. അരിപ്പ കൊണ്ട് ചായ അരിച്ചു മാറ്റുക, ചെറു ചൂട് ചായയിലോട്ടു നാരങ്ങാ നീര് ഒരു തുള്ളി ചേർത്ത് ചെറു ചൂടോടെ കുടിയ്ക്കുക. 

English Summary:

Hunza Tea Recipe Weight Loss

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com